രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് ആരും നഷ്ടമാക്കരുത് പ്രത്യേകം ശ്രദ്ധിക്കുക

ഇൻഷുറൻസ് എടുക്കുന്നതിനു വർഷം തോറും ആയിരങ്ങളാണ് നിങ്ങൾ ഓരോരുത്തരും ചിലവാക്കുന്നത്. സ്വകാര്യ കമ്പനികളിൽ അതിന്റെ പ്രീമിയം നിരക്ക് കൂടുതലായിരിക്കും. ഇത്തരം ഒരു സാഹചര്യത്തിൽ അപകട പരിരക്ഷയുള്ള ഇൻഷുറൻസ് ലഭിക്കുക എന്നത് സദാരണക്കാർക്ക് വളരെ ബുദ്ധിമുട്ടാണ്. എന്നാലും രാജ്യത്തെ ആളുകളുടെ ഈ ഒരു പ്രശ്നം പരിഹരിക്കുവാൻ വെറും പന്ത്രണ്ട് രൂപ മാത്രം ചെലവ് വരുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ്.

 

പ്രധാന മന്ത്രി സുരക്ഷ ഭീമ യോജന. കൂടുതൽ വിവരണങ്ങളിലേക്ക് നമ്മുക്ക് കടക്കാം. ലൈഫ് ഇൻഷുറൻസ് ഇല്ലാത്തവർക്ക് സംരക്ഷണ ഇൻഷുറൻസ് നൽകുക എന്നതാണ് ഈ ഒരു പദ്ധതിയുടെ ഉദ്ദേശം. പതിനെട്ട് വയസ്സ് മുതൽ എഴുപത് വയസ്സ് വരെ ഉള്ളവർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഈ സ്കീമിൽ ഇൻഷുറൻസ് എടുക്കുന്ന വ്യക്തി അപകടത്തിൽ മരിക്കുകയോ അല്ലെങ്കിൽ അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുകയാണെങ്കിൽ രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ ഇൻഷുറൻസ് ആയി ലഭിക്കുന്നതാണ്.

ഈ സ്കീമിൽ നിങ്ങൾ ചേരുമ്പോൾ പ്രതിമാസം പന്ത്രണ്ട് രൂപ പ്രീമിയം നൽകേണ്ടതുണ്ട്. പ്രധാന മന്ത്രി സുരക്ഷ ഭീമ യോജന ഒരു വർഷത്തേക്ക് സാധ്യത ഉള്ളതാണെന്ന് പ്രത്യേകം മനസിലാക്കുക. ഓരോ വർഷവും ഇത് പുതുക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.