കേരളത്തിലെ സ്ത്രീകൾക്ക് പത്തു കോഴിയും, കൂടും, തീറ്റയും ലഭിക്കും കേരള സർക്കാർ പദ്ധതി

വീടുകളിൽ കോഴികളെ വളർത്തുവാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ പുതിയൊരു സംരംഭം. ഒട്ടുമിക്ക വനിതകളും കോഴികളെ വളർത്തുന്നതിലും പരിപാലിക്കുന്നതിലും ഏറെ മുന്നിലാണ്. ഇത്തരക്കാർക്ക് സർക്കാരിന്റെ വക ഒരുപാട് ആനുകൂല്ല്യങ്ങളും ഉണ്ട്. ആട് ഫാം അല്ലെങ്കിൽ പശു ഫാം എന്നിവക്ക് പുറമെ കോഴി ഫാം നടത്തുന്നതിലും സർക്കാർ ധന സഹായം നൽകുന്നുണ്ട്.

 

പഞ്ചായത്ത്‌ മുഖേനെയാണ് വിവിധ പദ്ധതികൾ. തിരഞ്ഞെടുക്കുന്ന പഞ്ചായത്തുകളിലെ അഞ്ഞൂറ് സ്ത്രീകൾക്ക് മാത്രമാണ് ഈ ഒരു അവസരം ലഭിക്കുന്നത്. ഓരോരുത്തർക്കും എട്ട് കോഴി, അഞ്ചു കിലോ തീറ്റ, അമ്പത് രൂപയുടെ മരുന്ന് എന്നിവയാണ് നൽകുന്നത്. കേപ്‌കോ ആശ്രയ പദ്ധതിക്ക് കീഴിൽ തിരഞ്ഞെടുക്കുന്ന പഞ്ചായത്തുകളിലെ വിധവകൾക്ക് പത്തു കോഴിയും പത്തു കിലോ തീറ്റയും അമ്പത് രൂപയുടെ മരുന്നുമാണ് നൽകുന്നത്. പഞ്ചായത്ത്‌ വഴി തന്നെയാണ് ഈ പദ്ധതിയും നടപ്പിലാക്കി വരുന്നത്.

 

 

ഇത്തരം പദ്ധതികളെ കുറിച് കൂടുതലായി അറിയണമെങ്കിൽ നിങ്ങളുടെ പഞ്ചായത്തുമായി ബന്ധപ്പെടുക. കേപ്കൊ നഗര പ്രിയ പദ്ധതിയാണ് അടുത്തത്. നഗരത്തിലുള്ള സ്ത്രീകൾക്കാണ് ഇത് കൂടുതൽ ഊന്നൽ കൊടുക്കുന്നത്. പല വിധത്തിലുള്ള ഉദ്ദേശങളാണ് ഈ പദ്ധതിക്ക് പിന്നിൽ ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.