മുദ്ര ലോൺ ഇങ്ങനെ അപേക്ഷിച്ചാൽ 10 ലക്ഷം രൂപ വയ്പ്പാ ലഭിക്കും

സാമ്പത്തികമായി ഒരുപാട് പിന്നിലാണ് ഇപ്പോൾ നമ്മളിൽ പലരും. സാമ്പത്തിക ബുദ്ധിമുട്ട് കുറച്ചെങ്കിലും മാറി കിട്ടുവാൻ ഒരുപാട് ബാങ്കുകളിൽ വയ്പ്പക്കായി കയറി ഇറങ്ങുന്ന ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. അപ്പോൾ ഇത്തരത്തിൽ ഉള്ളവർ നല്ലൊരു ആശ്വാസമാണ് കേന്ദ്ര സർക്കാരിന്റെ മുദ്ര ലോൺ. ഈ ഒരു മുദ്ര ലോണിനെ കുറിച്ചാണ് ഇന്നത്തെ വിഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുവാൻ പോകുന്നത്.

കൊറോണ വന്നതോടെയാണ് ഒരുപാട് ആളുകളുടെ ജോലി നഷ്ടപ്പെട്ടതും അതുപോലെ ചെറുകിട സംരംബങ്ങൾ തുടങ്ങിയതും. ഇതുപോലെയുള്ള ചെറുകിട സംരംഭങ്ങൾക്ക് വേണ്ടിയുള്ളതാണ് മുദ്ര ലോൺ. പത്തു ലക്ഷം രൂപ വരെയാണ് ലോണായി ലഭിക്കുന്നത്. മുദ്ര ലോണിന്റെ മറ്റു പ്രത്യേകതകൾ എന്തൊക്കെയാണെന്ന് പറഞ്ഞു തരാം. മുദ്ര ലോണിനെ മൂന്ന് വിഭാഗമായി തരം തിരിച്ചിട്ടുണ്ട്.

ശിശു, കിഷോർ, തരുൺ എന്നിങ്ങനെയാണ്. അമ്പതിനായിരം രൂപ വരെയുള്ള ലോൺ ശിശു വിഭാഗത്തിലും അമ്പതിനായിരം മുതൽ അഞ്ചു ലക്ഷം വരെയുള്ള ലോൺ രണ്ടാം വിഭാഗത്തിലും അഞ്ചു ലക്ഷം മുതൽ പത്തു ലക്ഷം വരെയുള്ള ലോൺ തരുൺ വിഭാഗത്തിലും ആണ് ഉൾപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.