പെൻഷൻ തുടർന്ന് ലഭിക്കാൻ രേഖകൾ സമർപ്പിക്കണം അല്ലാത്തവർക്ക് മുടങ്ങും

നമ്മുക്ക് ഏവർക്കും അറിയാം ഏറ്റവും വലിയ ആനുകൂല്യമായി മാറിക്കൊണ്ടിരിക്കുകയാണ് പെൻഷൻ. അപ്പോൾ ഇത്തരത്തിൽ ഉള്ള പലതരത്തിൽ ഉള്ള പെന്ഷനുകൾ വർഷാവർഷം മുടങ്ങാതെ കിട്ടണമെങ്കിൽ നമ്മൾ പാലിക്കേണ്ട കുറച്ചു നിയമങ്ങൾ ഉണ്ട്. ഈ നിയമങ്ങൾ എല്ലാ ഉപഭോക്താക്കളും കൃത്യമായി പാലിക്കേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട രണ്ട് പ്രധാന അറിയിപ്പുകളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

സാമൂഹ്യ സുരക്ഷ പെന്ഷനെ കുറിച്ചാണ് ആദ്യമായി പറയുവാൻ പോകുന്നത്. ആയിരത്തി അറനൂറു രൂപ വീതമാണ് ഈ പെൻഷൻ തുക ഉപഭോക്താക്കൾക്ക് ബാങ്ക് വഴിയും അല്ലാതെയും ആയി ലഭിക്കുന്നത്. ഈ പെൻഷൻ മുടക്കം കൂടാതെ ലഭിക്കേണ്ടതിനു സർക്കാർ പറഞ്ഞിരിക്കുന്ന രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ വിധവ പെൻഷൻ വാങ്ങുന്നവർക്കും അവിവിഹാതർക്കും ഉള്ളതാണ്. വർഷാവർഷങ്ങളിൽ ഇവർ കൃത്യമായി സർക്കാരിന് അപ്ഡേഷൻസ് നൽകേണ്ടതുണ്ട്.

കാരണം , വിധവകൾ വിവാഹം കഴിക്കുവാനും അത്പോലെ അവിവിവാഹിതർ വിവാഹം കഴിക്കുവാനും സാധ്യത ഉള്ളതിനാൽ അവർ വിവാഹിതർ അല്ല എന്ന് തെളിയിക്കേണ്ടത് അവരുടെ ചുമതലയാണ്. അതിനാൽ അതുമായി ബന്ധപ്പെട്ട സാക്ഷ്യപാത്രങ്ങൾ വില്ലേജ് ഓഫീസിൽ സമർപ്പിക്കുകയും വേണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

 

https://youtu.be/jnrkhPujm2s