വലിയ തുകസമ്പാദിക്കാം, നികുതി യിളവുകൾ നേടാം 500 രൂപയിൽതുടങ്ങാം

ജനങ്ങൾക്ക് വലിയൊരു തുക സമ്പാദിക്കുവാനും അതോടൊപ്പം ആദായനികുതി ഇളവ് ലഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഒരു പദ്ധതിയാണ് പബ്ലിക് പ്രൊവിഡൻസ് ഫണ്ട് അഥവാ പിപിഎഫ്. കുട്ടികളുടെ വിദ്യാഭ്യാസം വിവാഹം റിട്ടയർമെൻറ് കാലത്തേക്ക് വേണ്ടി വരുന്ന ചിലവ് തുടങ്ങിയവയ്ക്ക് എല്ലാമായി സാധാരണക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്കും പോസ്റ്റ് ഓഫീസിലെ ബാങ്കുകളിൽ തുടങ്ങാവുന്ന കേന്ദ്രസർക്കാർ സുരക്ഷിതത്വമുള്ള ഒരു നിക്ഷേപ പദ്ധതിയാണ് പിപിഎഫ്.

പി പി എഫിൽ നിക്ഷേപിക്കുന്ന തുകക്ക് എ പിസി ഇപ്രകാരം ഇൻകം ടാക്സ് ഇളവ് ഉണ്ട് എന്ന് മാത്രമല്ല ജപ്തി നടപടികളുടെ ഭാഗമായി കോടതിക്ക് ഇതുകണ്ട് കേട്ടുവാനും ആകില്ല. എല്ലാ വിഭാഗം ജനങ്ങൾക്കും അനുയോജ്യമായ ഈ നിക്ഷേപ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങളാണ് ഈ വീഡിയോയിൽ ഷെയർ ചെയ്യുന്നത്. ആദ്യമായി പി പി എഫ് അക്കൗണ്ട് ആർക്കെല്ലാം തുടങ്ങാം എന്ന് നോക്കാം. 18 വയസ്സുകഴിഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും പി പി എഫ് അക്കൗണ്ട് തുടങ്ങാവുന്നതാണ്. ഒരാൾക്ക് ഒരു പി പി എഫ് അക്കൗണ്ട് മാത്രമേ തുടങ്ങുവാൻ കഴിയുകയുള്ളൂ.

എന്നാൽ മൈനറായ കുട്ടിയുടെ രക്ഷിതാവ് എന്ന നിലയിലും അക്കൗണ്ട് തുടങ്ങാം. ജോയിൻറ് പി പി എഫ് അക്കൗണ്ട് തുടങ്ങാൻ കഴിയില്ല. അതുപോലെ എൻ ആർ ഐ കൾക്കും പി പി എഫ് അക്കൗണ്ട് തുടങ്ങാൻ കഴിയില്ല. എന്നാൽ എൻആർഐ ആകുന്നതിനു മുൻപ് പിപിഎഫ് തുടങ്ങിയവർക്ക് അതിൻറെ കാലാവധി തീരുന്നത് വരെ പി പി എഫ് അക്കൗണ്ട് തുടരാവുന്നതാണ്.