ജനുവരിമുതൽ എല്ലാവർക്കും സ്മാർട്ട്റേഷൻ കാർഡുകൾ പുസ്തക കാർഡ് അപേക്ഷ വച്ചു മാറ്റണം

സംസ്ഥാനത്തെ പുസ്തകരൂപത്തിലുള്ള റേഷൻ കാർഡുകൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെല്ലാവരും തന്നെ നിലവിൽ ഇതുസംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പുകൾ കൂടി സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നും വരുന്നുണ്ട്. നിലവിൽ അടുത്ത വർഷം 2022 മുതൽ ഇനി സ്മാർട്ട് റേഷൻ കാർഡുകൾ ആയിരിക്കും ഉപയോഗിക്കുന്നത്. റേഷൻകടയിൽ ഉള്ള ഈ പോസ്റ്റ് മെഷീനിൽ ഭേദഗതികൾ വരുത്തി ബന്ധപ്പെട്ട സ്മാർട്ട് കാർഡുകൾ റീഡ് ചെയ്താൽ നമുക്ക് ആനുകൂല്യം ലഭിക്കും.

അത് മാത്രമല്ല വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ വില വരും അതോടൊപ്പംതന്നെ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ അളവുകൾ എല്ലാം നമ്മുടെ ഫോണിൽ കൃത്യമായിട്ട് അതിൻറെ സന്ദേശം ലഭിക്കും.ഏറ്റവും പ്രധാനപ്പെട്ട മാറ്റത്തിലേക്ക് സംസ്ഥാന സർക്കാർ ചുവടു വെക്കുമ്പോൾ ജനുവരി മാസം മുതൽ പരമാവധി ആളുകൾക്ക് സ്മാർട്ട് റേഷൻ കാർഡുകൾ ലഭ്യമാക്കുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്.