PCOD രോഗത്തിൻറെ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്….

ഞാനിവിടെ സംസാരിക്കാനായി പോകുന്നത് പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്നുപറയുന്ന ഒരു രോഗത്തെ കുറിച്ചാണ്. ഇന്നത്തെ ചെറുപ്പക്കാരായ പെൺകുട്ടികളിൽ കോമൺ ആയി കാണുന്ന ഒരു പ്രശ്നമാണ് പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്നു പറയുന്നത്. അതൊരു എന്ഡോക്രൈനോളജികൽ പ്രോബ്ലം ആണ്.

ഹോർമോണൽ ഇൻബാലൻസ് കൊണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഈ ഹോർമോണൽ ഇമ്പാലൻസ് കാരണം അണ്ഡോല്പാദനം ഇല്ലാതിരിക്കുകയും അതുകാരണം അണ്ഡാശയത്തിലെ എല്ലാ അണ്ടങ്ങളും ചെറിയ സിസ്റ്റ് ആയി തന്നെ അവിടെ നിലനിൽക്കുന്ന ഒരു അവസ്ഥയാണ് പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്ന് പറയുന്നത്. ഇതിൽ മൂന്ന് ക്രൈറ്റീരിയ ആണ് ഉള്ളത്.

അതായത് അൾട്രാസൗണ്ട് എടുക്കുമ്പോൾ അതിൽ ഓവറിസ് പോളിസിസ്റ്റിക് ആയിട്ട് ഇരിക്കുന്നത് കാണാം. അതിനൊപ്പം തന്നെ അവരിൽ മെൻസ്ട്രൽ ഇർറെഗുലാരിറ്റിസ് ഉണ്ടാകും. അതായത് ക്രമം തെറ്റിയുള്ള ആർത്തവം വരാൻ ആയുള്ള സാധ്യതകളുണ്ട്. പിന്നെ മൂന്നാമതായി ആൻഡ്രോജൻ എക്സ്സ് അതായത് പുരുഷ ഹോർമോൺ ഇൻറെ ലെവൽ കൂടുതലായി കണ്ടുവരുന്നു.

ഇതൊരു 60 ശതമാനം മുതൽ 80 ശതമാനം വരെ ആളുകളിൽ ഉണ്ടാവുന്നതാണ്. ഈ മൂന്ന് ക്രൈറ്റീരിയകളിൽ ഏതെങ്കിലും രണ്ട് ക്രൈറ്റീരിയ ഉണ്ടാവുമ്പോൾ ആണ് നമ്മൾ അതിനെ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്ന് പറയുന്നത്. ഇതിൻറെ കാരണം എന്ന് പറയുന്നത് ….. മോസ്റ്റ് ഒരു ജനിട്ടിക് കണ്ടീഷൻ ആയിട്ടാണ് ഇപ്പോൾ പറഞ്ഞുവരുന്നത്.

അതായത് ആ കുട്ടിയുടെ അമ്മയ്ക്ക് അല്ലെങ്കിൽ സിസ്റ്റേഴ്സിനോ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം ഉണ്ടെങ്കിൽ ഈ കുട്ടിയിലും പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം ഉണ്ടാവാനുള്ള സാധ്യതകളുണ്ട്. എന്തുകൊണ്ടാണ് ഇത് കൂടുതലായും കണ്ടുവരുന്നത് എന്ന് വെച്ചാൽ നമ്മുടെ അൺഹെൽത്തി ആയിട്ടുള്ള ലൈഫ്സ്റ്റൈൽ മൂലമാണ്. കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.