പല്ലികളെതുരത്താൻ എളുപ്പ വഴികൾ

പലർക്കും പല്ലികളെ കാണുന്നത് തീരെ ഇഷ്ടമുള്ള കാര്യമല്ല. ചെറിയ പ്രാണികളെ ഒക്കെ കൊന്ന് തിന്നും എങ്കിലും ക്ഷണിക്കപ്പെടാത്ത ഈ അതിഥിയെ ആരും തന്നെ വീട്ടിൽ വെച്ചു പൊറുപ്പിക്കില്ല. പല്ലികളെ അകറ്റാനുള്ള മാർഗങ്ങൾ വിപണിയിൽ തന്നെ ലഭ്യമാണ് എന്നാൽ ഇവയിലെ വിഷാംശം വളർത്തുമൃഗങ്ങൾക്കും കുട്ടികൾക്കും വലിയ രീതിയിൽ തന്നെ ദോഷകരമായി മാറുന്നതാണ്.

പ്രകൃതി സൗഹൃദപരമായി തന്നെ പല്ലികളെ തുരത്താൻ ഉള്ള ചില മാർഗ്ഗങ്ങളാണ് ഇവിടെ പറഞ്ഞു തരുന്നത്. അല്പം കാപ്പിപ്പൊടി പുകയില പൊടിയുമായി ചേർത്ത് ചെറിയ ഉരുളകളാക്കുക. ടൂത്ത് പിക് കളിൽ ഇവ ഉറപ്പിക്കുക. ഇത് പല്ലികൾ വരുന്ന സ്ഥലത്തും അതുപോലെതന്നെ ഒളിച്ചിരിക്കുന്ന സ്ഥലത്തും സ്ഥാപിക്കുക. അങ്ങനെ പല്ലികൾ ഒക്കെ ചത്തു കൊള്ളും. നാഫ്തലിൻ ബോയിനുകൾ നല്ല കീടനാശിനികളാണ്.

ഇവ അലമാരി കളിലും സിങ്കുകളിലും സ്ററൗവിനെ താഴെയും ഒക്കെ വെക്കുക. ഇത് പല്ലികളെ തുരത്താൻ നല്ലരീതിയിൽ സഹായിക്കും. പല്ലുകൾക്ക് മയിൽപീലി വളരെ ഭയമാണ്. ഇത് ചുമരിൽ ഒട്ടിക്കുക യോ ഫ്ളവർവേയ്സിൽ വെയ്ക്കുകയോ ചെയ്യുക. ഇങ്ങനെ ചെയ്താൽ പല്ലികൾ പിന്നീട് ആ പരിസരത്തേക്ക് വരുകയില്ല. അതുപോലെതന്നെ വെള്ളവും കുരുമുളകും ചേർത്ത് സ്പ്രേ തയ്യാറാക്കുക.

ഇത് അടുക്കളയിലെ അലമാരകളിൽ ഉം അതുപോലെ ട്യൂബ് ലൈറ്റ് സമീപവും സ്റ്റൗ ഫ്രിഡ്ജ് തുടങ്ങി പല്ലികൾ വരാറുള്ള സ്ഥലങ്ങളിലൊക്കെ സ്പ്രേ ചെയ്യുക. കുരുമുളകിൻറെ ഗന്ധവും എരുവും പല്ലികൾക്ക് അസ്വസ്ഥത സൃഷ്ടിക്കുകയും അവർ അവിടെ നിന്ന് സ്ഥലം വിടുകയും ചെയ്യും