കിഡ്നിരോഗത്തിൻറെ ലക്ഷണങ്ങൾഇവയാണ്

ഈ ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ കാണുന്നുണ്ട് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് കിഡ്നി രോഗം ഉണ്ട്. കിഡ്നി നമ്മുടെ ശരീരത്തിൽ വഹിക്കുന്ന ധർമ്മങ്ങൾ നിരവധിയാണ്. ശരീരത്തിലെ രക്ത ശുദ്ധീകരണത്തിന് പ്രധാന പങ്കുവഹിക്കുന്നത് ആണ് വൃക്കകൾ അഥവാ കിഡ്നികൾ. എന്നാൽ ഇന്ന് നമ്മുടെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കഷ്ടപ്പെടുന്നത് വൃക്കരോഗങ്ങൾ കൊണ്ടു തന്നെയാണ്. രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ ആണ് പലപ്പോഴും രോഗം കൂടുതൽ ആകുന്നത്. അല്ലെങ്കിൽ വിദഗ്ധ ഡോക്ടർമാരുടെ ലഭ്യതക്കുറവും ആണ് പലപ്പോഴും രോഗത്തെ വളരെ അധികം പ്രശ്നത്തിൽ ആകുന്നത്.

എന്നാൽ കിഡ്നി നമ്മളോട് പിണങ്ങാൻ തുടങ്ങുമ്പോൾ തന്നെ എന്തൊക്കെ മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാകും എന്നാണ് ഇന്നത്തെ വീഡിയോയിൽ വ്യക്തമായി നിങ്ങൾക്കു മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. അമിതവിയർപ്പ് തന്നെയാണ് ആദ്യത്തെ പ്രശ്നമായി വരുന്നത്. മാത്രമല്ല സന്ധികളിലെ അതികഠിനമായ വേദനയും കിഡ്നി പ്രശ്നത്തിലാണ് എന്നതിൻറെ സൂചനയാണ്. മൂത്രസംബന്ധമായ പ്രശ്നങ്ങൾ മൂത്രമൊഴിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട് രക്തം കലർന്ന മൂത്രം മൂത്രത്തിൽ നിറവ്യത്യാസം മൂത്രതടസ്സം അർധരാത്രിയിലെ മൂത്രശങ്ക ഇടയ്ക്കിടയ്ക്ക് ഉള്ള മൂത്രശങ്ക ഇവയെല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ തുടക്കമാണ്.

ചർമ്മ സംബന്ധമായ പ്രശ്നങ്ങളും കിഡ്നി തകരാറിലാണ് എന്നതിനെ സൂചനയാണ്. രക്തത്തിൽ കൃത്യമായ രീതിയിൽ ശുദ്ധീകരണം നടക്കാത്തത് കൊണ്ടാണ് ഇത്തരത്തിൽ ചർമപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പിന്നിലെ കാരണം. വെറുതെ ഇരിക്കുമ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും പ്രശ്നമാണ്.