പാലുണ്ണിയും അരിമ്പാറയും ഇനിപൂർണമായി മാറ്റാം

തൊലിയുടെ നിറമോ അല്പം വെളുത്തതോ ആയ ചെറിയ മിനുസമുള്ള മുത്തുപോലെ നടുഭാഗം അല്പം കുഴിഞ്ഞു തടിച്ച രൂപത്തിൽ ഉള്ള കുരുക്കളാണ് പാലുണ്ണി. ഫോക്സ് വൈറസ് ആണ് ഇത്തരത്തിൽ പാലുണ്ണി ഉണ്ടാകുന്നത്. 5 സെൻറീമീറ്റർ വരെ വലിപ്പമുള്ള കുമിളകൾ ആയാണ് പാലുണ്ണി പ്രത്യക്ഷപ്പെടുക. ഇത് പൊട്ടിക്കാൻ ശ്രമിച്ചാൽ വെള്ള നിറത്തിലുള്ള സ്രവം പുറത്തു വരുന്നു. ഈ വെളുത്ത ദ്രാവകം ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് തട്ടിയാൽ അവിടെയും പാലുണ്ണി പരക്കാൻ സാധ്യതയുണ്ട്. മാത്രമല്ല ആ ഭാഗത്ത് കുഴി ഉണ്ടാകുകയും ചെയ്യുന്നു. അതിനാൽ പാലുണ്ണി ഒരിക്കലും കുത്തി പൊട്ടിക്കരുത്.

രണ്ടു തരം പാൽ ഉണ്ണികൾ സാധാരണയായി ഉണ്ടാകാറുണ്ട്. എണ്ണ ഗ്രന്ഥികൾ ശരിയായ രീതിയിൽ വികസിക്കാത്ത തന്മൂലം ഉണ്ടാകുന്നതാണ് ആദ്യത്തെ തരം. രണ്ടാമത്തെ തരം ചർമ്മത്തിലുണ്ടാകുന്ന പരിക്കുകൾ മൂലം ഉണ്ടാകുന്നതാണ്. സൂര്യപ്രകാശം കൂടുതലായി ഏറ്റാൽ പാൽ ഉണ്ണികൾ ഉണ്ടാകാറുണ്ട്. പാൽ ഉണ്ണികൾ ഒഴിവാക്കാൻ വേണ്ടി സഹായിക്കുന്ന ഏറ്റവും നല്ല മാർഗമാണ് ആപ്പിൾ സിഡ് വിനാഗിരി. ഒരു കോട്ടൺ തുണി എടുത്ത് അത് ആപ്പിൾ വിനാഗിരിയിൽ മുക്കുക. ശേഷം ആ തുണി പാലുണ്ണി യുടെ മുകളിൽ വച്ചതിനുശേഷം ഒരു ബാൻഡേജ് ഉപയോഗിച്ച് ചെറുതായി കെട്ടിവയ്ക്കുക.

രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ ഇങ്ങനെ വെച്ചതിനുശേഷം അത് നിങ്ങൾക്ക് എടുത്തു മാറ്റാവുന്നതാണ്. ഇങ്ങനെ ദിവസത്തിൽ രണ്ടു പ്രാവശ്യം വെച്ച് ചെയ്താൽ പാലുണ്ണി കൊഴിഞ്ഞു പോകുന്നതാണ്. പാലുണ്ണിയും അതുപോലെതന്നെ അരിമ്പാറയും കളയാൻ വേണ്ടി വളരെയധികം സഹായിക്കുന്ന ഒന്നാണ് പഴം തൊലി. അതിനുവേണ്ടി നല്ലതുപോലെ പഴുത്ത ഒരു പഴത്തിന് പഴം തൊലി എടുക്കുക.