നിങ്ങൾക് വൃക്ക രോഗമുണ്ടോ ഹൃദയഗാധത്തിന്റെ കാരണങ്ങൾ

ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞ രോഗികളുടെ കിഡ്നിയുടെ പ്രവർത്തനവും കുറഞ്ഞു വരുന്നുണ്ട്. ഹൃദയത്തിന്റെ പമ്പിങ്ങിനു നൽകുന്ന പല മരുന്നുകളും കിഡ്‌നിയെ ബാധിക്കാൻ ഇടയുള്ളവയാണ്. ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന മരുന്നുകളെ അപേക്ഷിച്ചു നൂതനമരുന്നുകളുടെ ഉപയോഗം രണ്ടു അവയവങ്ങളുടെയും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന് കഴിയുന്നതായി കാണാവുന്നതാണ്. എന്നിരുന്നാലും ഇത്തരം മരുന്നുകൾ ഏത് തരം രോഗങ്ങൾക്കാണ് നൽകേണ്ടത് എന്ന് അറിയേണ്ടതാണ്. കിഡ്‌നി തകരാറുകളുടെ അവസ്ഥയിലും ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞു വരുന്നതായി കാണുന്നുണ്ട്. ഈ രണ്ടു തരം അസുഖങ്ങളും കണ്ടു വരുന്ന രോഗികളെ കാണുന്നതും പതിവാണ്.

അതുകൊണ്ട് തന്നെ ഒരു അസുഖത്തെ കേന്ദ്രീകരിച്ചു ചികിൽസിച്ചാൽ അത് ഏറ്റു ഭാഗത്തെ സാരമായി ബാധിക്കാം. അതുകൊണ്ട് തന്നെ കിഡ്നിയുടെ അസുഖമുള്ളവർ തീർച്ചയായും ഹൃദയത്തിനു എന്തെങ്കിലും തകരാറുണ്ടോ എന്ന് പരിശോധിക്കുന്നത് വളരെ നന്നായിരിക്കും. അതുപോലെ തന്നെ ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞ രോഗികളിൽ കിഡ്‌നി തകരാറും പരിശോധിക്കുന്നത് നന്നായിരിക്കും. രണ്ടു തരത്തിലുള്ള ഹൃദയത്തിന്റെ തകരാറുകളാണ് കിഡ്‌നി തകരാറുള്ള രോഗികളിൽ കണ്ടു വരുന്നത്. ഹൃദയത്തിന്റെ പമ്പിങ് നോർമൽ ആന്നെങ്കിൽ കൂടി വെള്ളത്തിന്റെ അളവ് ധാരാളമായി കൂടി രക്ത സമ്മർദ്ദം വലത്തേ കൂടി ആ കാരണത്താൽ ഹൃദയം താത്കാലികമായി തകരാറു വരുന്ന അവസ്ഥ കണ്ടു വരുന്നുണ്ട്. അത് പോലെ തന്നെ മറ്റു രോഗികളിൽ ക്രമേണ ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞു വരുന്നതായും കണ്ടു വരുന്നുണ്ട്. കൂടുതലായി അറിയാൻ താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ.