മൂന്ന് ഇരട്ടി പോഷകമൂല്യമുള്ള മായൻ ചീരയുടെ ഞെട്ടിക്കുന്ന ഗുണങ്ങൾ

ചായ മൻസ എന്നറിയപ്പെടുന്ന മെക്സിക്കൻ മരച്ചീര സാധാരണ ചീര ഇനങ്ങളിൽ ഉള്ളതിൻറെ മൂന്നിരട്ടിയോളം പോഷകങ്ങളും ഔഷധഗുണങ്ങളുമുള്ള നല്ലൊരു ഇലക്കറിയാണ്. ഒരിക്കൽ നട്ടാൽ കാല കാലം നിൽക്കുന്ന ഒരു നിത്യഹരിത സസ്യമാണ് ഇത്. രക്തസമ്മർദ്ദം പ്രമേഹം കിഡ്നിയിലെ കല്ല് തുടങ്ങി ധാരാളം രോഗങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ് ചായ മൻസ.

മായൻ ചീര എന്നും മെക്സിക്കൻ മരച്ചീര എന്നും അറിയപ്പെടുന്ന ചായ മൻസ പോഷകഗുണത്തിൻറെ കാര്യത്തിൽ മറ്റെല്ലാ ചീര വർഗങ്ങളെയും കടത്തിവെട്ടുന്ന ഒന്നാണ്. മധ്യ അമേരിക്കയിലെ ബലീസ് എന്ന രാജ്യത്ത് ഉൽഭവിച്ചു എന്ന് കരുതപ്പെടുന്ന ചായ മൻസ മായൻ വർഗ്ഗക്കാരുടെ ആരാധനാലയങ്ങളുടെ പരിസരങ്ങളിൽ ധാരാളമായി കാണപ്പെടുന്നവയാണ്.

മായൻ വിഭാഗക്കാരുടെ പാരമ്പര്യ ചികിത്സാരീതിയിൽ പ്രധാന ഔഷധം കൂടിയാണ് ഇത്. ഇനി ചായമൻസ യുടെ നിരവധി പോഷക മൂല്യങ്ങളെ കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.