രാമച്ചമിട്ട് തിളപ്പിച്ച വെള്ളത്തിൽ ഗുണങ്ങളേറെ

രാമച്ചം എന്ന് കേൾക്കുമ്പോൾ മനസ്സിൽ നിറയുന്നത് ഒരു പഴയ പരസ്യവാചകമാണ്. രാമച്ച വിശറി പനിനീരിൽ മുക്കി ആരോമൽ വീശും തണുപ്പാണോ. അതിൽ നിന്നു തന്നെ നമുക്ക് രാമചത്തിൻറെ ഗുണം മനസ്സിലാക്കാൻ സാധിക്കും. അതി ശീതം ഗുണമുള്ള രാമച്ചം ശരീരത്തിന് തണുപ്പ് നൽകുന്ന ഒന്നാണ്. ഒരു പുൽ വർഗ്ഗത്തിൽ പെട്ട ഔഷധസസ്യമാണ് രാമചം. ആയുർവേദത്തിൽ ഇവയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

ആയുർവേദത്തിൽ ഉശിരാസവം കുമാരസവം അണുതൈലം തുടങ്ങി അനേകം ഔഷധങ്ങൾക്ക് രാമചതിൻറെ വേര് പ്രാധാന്യമേറിയതാണ്. ശരീര രോഗങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കാൻ ഇതിന് സാധിക്കും എന്ന കാര്യത്തിൽ തർക്കമില്ല. രാമചം അതിൻറെ വേരാണ് ഔഷധമായി ഉപയോഗിക്കുന്നത്.

ഇത് ശരീരത്തിന് തണുപ്പ് നൽകുന്നതിനാൽ ആയുർവേദ ചികിത്സയിൽ ഉഷ്ണ രോഗങ്ങൾ ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഇത് ഉപയോഗിക്കുന്നു. ഇതിൻറെ മറ്റുള്ള നിരവധി ആരോഗ്യ ഗുണത്തെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.