ഇങ്ങനെ ചെയ്താൽ വീട്ടിലെ മാറാലയും ചിലന്തിയും ഇല്ലാതാകും വീഡിയോ കാണാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് ഒരു പുതിയ വീഡിയോ ആയിട്ടാണ് വന്നിരിക്കുന്നത് ഇന്നത്തെ വീഡിയോയിൽ നമ്മുടെ വീട്ടമ്മമാർക്ക് ഒക്കെ വളരെയധികം ഉപകാരപ്പെട്ട ഒരു വീഡിയോ ആണ് നമ്മുടെ വീട്ടിലെ ചുമരുകളുടെ മുക്കിലും മൂലയിലും എല്ലാം ചിലന്തിവല, മാറാല, എട്ടുകാലി അങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ മാറാൻ ഉള്ള ഉഗ്രൻ ടിപ്പ് ആയിട്ടാണ് ഇന്ന് വന്നിരിക്കുന്നത്.

അപ്പോൾ അതിനായിട്ട് ഞാൻ ഇവിടെ ആദ്യം തന്നെ എടുത്തിരിക്കുന്നത് സോഡാപൊടി ആണ്. നമ്മൾ ഒരു സ്പ്രേ ബോട്ടിലെ കുറച്ച് സോഡാപ്പൊടി ഇടുക. അധികമൊന്നും വേണ്ട, കാരണം ചിലന്തിവല ഉണ്ടെങ്കിലും അധികമൊന്നും ഉണ്ടാകില്ലല്ലോ കുറച്ചല്ലേ ഉണ്ടാകുള്ളൂ. അതിനനുസരിച്ചുള്ള സോഡാപ്പൊടി നമ്മൾ ഇതിലേക്ക് എടുത്താൽ മതി.

ഒരു നുള്ള് എന്നുള്ള കണക്കേയുള്ളൂ നമ്മൾ വളരെ കുറച്ചാണ് എടുത്തിട്ടുള്ളൂ, അതിനുശേഷം നമുക്കിതിൽ വെള്ളമൊഴിക്കാം. ചിലർക്ക് എട്ടുകാലി എന്നൊക്കെ പറഞ്ഞാൽ വളരെയധികം പേടിയാണ്. പിന്നെ അതുപോലെതന്നെ ചിലർക്ക് മാറാല ഒക്കെ വളരെയധികം അറപ്പാണ്.

അപ്പോൾ അതു നമുക്ക് വരാതിരിക്കാനുള്ള മാർഗ്ഗങ്ങൾ ആണ് ഇവിടെ സ്വീകരിക്കുന്നത്. അപ്പോൾ ഇനി ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നാണ് നമ്മൾ അടുത്തത് ആയിട്ട് നോക്കാൻ പോകുന്നത്. നമ്മുടെ മാറാല കോൽ വെച്ചിട്ട് മാറാല ഉള്ള സ്ഥലങ്ങൾ ഒന്നു വെറുതെ ഫസ്റ്റ് ഒന്ന് ക്ലീൻ ആക്കുക. ഒരു മൂന്ന് ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ചെയ്താൽ മതി. അത് അപ്പോൾ തന്നെ ഒന്ന് ക്ലീൻ ചെയ്തു കഴിഞ്ഞാൽ എട്ടുകാലി വരുന്നതൊക്കെ നമുക്ക് ഒഴിവാക്കാം.