വായ് നാറ്റം മാറാൻ ഉള്ള മൗത്ത് വാഷ് നിങ്ങളുടെ വീട്ടിൽ തന്നെ ഉണ്ടാക്കാം ഒരു രൂപ പോലും ചിലവില്ലാതെ

ഇന്നത്തെ വീഡിയോയിൽ വായനാറ്റം മാറ്റാനുള്ള രണ്ടു മൗത്ത് വാഷ് ആണ് ഉണ്ടാക്കുന്നത്. ചിലർ അടുത്തു വരുമ്പോൾ ഭയങ്കര അധികം വായനാറ്റം ആയിരിക്കും. അത് പല കാരണങ്ങൾ കൊണ്ടാണ് ഇപ്പോൾ എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ അതിന്റെ കാരണം കൊണ്ടായിരിക്കാം. വയറിൽ എന്തെങ്കിലും ദഹനത്തിന് പ്രശ്നം കൊണ്ടായിരിക്കാം.

അങ്ങനെ പല പ്രശ്നം കൊണ്ടും ആയിരിക്കാം പക്ഷേ ഒരുപാട് വായ നാറ്റം വന്നാൽ ഭയങ്കര ബുദ്ധിമുട്ട് അല്ലേ. നമ്മുടെ അടുത്ത് ഇരിക്കുന്നവർക്ക് വരെ എണീറ്റ് ഓടാൻ തോന്നും അത്രയധികം വായനാറ്റം ആണെങ്കിൽ അപ്പോൾ അതിനു വേണ്ടിയിട്ടുള്ള രണ്ടു മൗത്ത് വാഷ് ആണ് ഇന്ന് കാണിക്കുന്നത്. അപ്പോൾ അത് തയ്യാറാക്കുന്നതിന് വേണ്ടിയിട്ട് ചെരുവകൾ നമ്മൾ ഇവിടെ എടുത്തു വച്ചിട്ടുണ്ട്. അപ്പോൾ അതിനു വേണ്ടി ഒരു ഏലക്ക മൂന്ന് ഗ്രാമ്പു ഇത്തിരി പട്ട ഇവിടെ എടുത്തു വച്ചിട്ടുണ്ട്.

എന്നിട്ട് നമുക്ക് ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വയ്ക്കാം. രണ്ട് ദിവസം ഇതിൽ തന്നെ ഇട്ടു വയ്ക്കാം നമ്മൾ ഉണ്ടാകുമ്പോൾ എപ്പോഴും കൂടുതൽ അളവിൽ ഉണ്ടാക്കാൻ ശ്രമിക്കാം.രണ്ടുദിവസം ഇട്ടു വച്ചതിനുശേഷം നമ്മൾ ഇത് എടുത്തിട്ട് ഇടയ്ക്കിടയ്ക്ക് ഒന്ന് ഗാർഗിൾ ചെയ്യാം.

പട്ടയും ഗ്രാമ്പുവും ഏലക്കയും ആയതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല ല്ലോ. അപ്പോൾ ഒന്ന് രണ്ട് സിപ്പ് വെള്ളം നമ്മൾ ഇറക്കുകയും ചെയ്ത് ബാക്കി ഇങ്ങനെ ഗാർഗിൽ ചെയ്യുകയും ചെയ്യാം. ഒരു ഗ്ലാസ് വെള്ളത്തിൽ ആണ് ഇത് ചെയ്യേണ്ടത്. ഇതെല്ലാം ഇട്ടു വെച്ചതിനു ശേഷം രണ്ട് ദിവസം നമ്മൾ അത് മൂടി വയ്ക്കുക. അപ്പോൾ അതിന്റെ ഫ്ലേവർ ഒക്കെ അതിലേക്ക് ഇറങ്ങും. അതിനുശേഷമാണ് നമ്മൾ ഇതൊക്കെ ചെയ്യേണ്ടത്.