ഇങ്ങനെ കാപ്പി ഉണ്ടാക്കൂ ചുമയും ജലദോഷവും പെട്ടെന്ന് മാറ്റിയെടുക്കും

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് ചുക്ക് കാപ്പി എങ്ങനെ ഉണ്ടാക്കാം എന്നാണ്. ചുമയും കോൾഡ് ഒക്കെ ഉള്ള സമയത്ത് നമുക്ക് ചുക്കുകാപ്പി കുടിക്കുന്നത് വളരെ നല്ലതാണ്. ഞാനിവിടെ കാണിച്ചിരിക്കുന്ന ഗ്ലാസിന്റെ അളവിൽ രണ്ട് ഗ്ലാസ് വെള്ളം ആണ് ഇതിനുവേണ്ടി എടുത്തിരിക്കുന്നത്. അതുപോലെതന്നെ ഇത് ഉണ്ടാക്കാൻ വേണ്ട ചേരുവകൾ ഞാൻ ഇവിടെ എടുത്തു വച്ചിട്ടുണ്ട്.

നമുക്ക് ചുമയും പനിയും ഒക്കെ ഉള്ള സമയത്ത് ഇത് രാവിലെ രണ്ട് ഗ്ലാസ് കുടിക്കുന്നത് വളരെയധികം നല്ലതാണ്. അപ്പോൾ ഞാൻ ഇതിനായി എടുത്തിട്ടുള്ള സാധനങ്ങൾ നമ്മുടെ വീട്ടിലൊക്കെ ഉള്ള സാധനങ്ങൾ തന്നെയാണ്. ആദ്യം തന്നെ എടുത്തിരിക്കുന്നത് ശർക്കര അല്ലെങ്കിൽ കരിപ്പെട്ടി എന്ന് പറയും അതാണ്. പിന്നെ ചുക്ക് പൊടിച്ചത്, പിന്നെ കുരുമുളക് പൊടിച്ചത്, പിന്നെ നമ്മുടെ തുളസിയില പിന്നെ വേണ്ടത് പനിക്കൂർക്ക.

ഇത്രയും സാധനങ്ങൾ ആണ് ഞാൻ ഇവിടെ എടുത്തിട്ടുള്ളത്. ഇതൊക്കെ നമ്മുടെ വീട്ടിൽ വളരെയധികം അവൈലബിൾ ആണ്. ഇനി നമ്മൾ ഈ സാധനങ്ങൾ നമ്മൾ എടുത്തിട്ടുള്ള വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. ഇവിടെ തുളസിയിലയും പനിക്കൂർക്കയുടെ ഇലയും ഞാൻ കഴുകിയ താണ്. പിന്നെ ചുക്കും കുരുമുളകും ഇവിടെ പൊടിച്ചെടുത്തിട്ടുള്ളതാണ്. പിന്നെ നമുക്ക് വേണ്ടത് കരിപ്പെട്ടി അല്ലെങ്കിൽ ശർക്കര.

കരിപ്പട്ടി ആണ് സാധാരണ യൂസ് ചെയ്യുക. ഞാൻ ഇവിടെ ശർക്കര ആണ് എടുത്തിരിക്കുന്നത്. പഞ്ചസാര ഇതിലേക്ക് ഒട്ടും ചേർക്കാൻ പാടില്ല. ഇതിനുശേഷം നന്നായത് വെട്ടി തിളപ്പിക്കുക. ഇതിൽ ചേർത്തിരിക്കുന്ന തുളസിയിലയും പനിക്കൂർക്കയിലയും ചുമ മാറാൻ നമുക്ക് വളരെ നല്ലതാണ്. കുട്ടികൾക്ക് വരെ കൊടുക്കാൻ പറ്റുന്നതാണ് ഈ തുളസിയിലയുടെ നീരും പനിക്കൂർക്കയില നീരും എടുത്ത് കൊടുത്താൽ കുട്ടികൾക്ക് ചുമ്മാ ഉള്ള നേരത്ത് മാറാൻ വളരെ നല്ലതാണ്.