കഞ്ഞിവെള്ളം ഇത്ര വലിയ സംഭവം ആണെന്ന് ഇപ്പോഴാണ് ഞാൻ അറിഞ്ഞത്

ഹായ് ഫ്രണ്ട്സ് വെൽക്കം ടു ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നമ്മൾ സാധാരണ വീട്ടിൽ ചോറ് വെച്ചു കഴിഞ്ഞാൽ കഞ്ഞിവെള്ളം കളയുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നാൽ കഞ്ഞി വെള്ളം കളയാതെ അത് വളരെ ഉപകാരപ്രദമായ രീതിയിൽ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള ഒരു ടിപ്പ് ആണ് ഇന്നത്തെ വീഡിയോയിൽ കാണിക്കുന്നത്.

ഇത് കണ്ടു കഴിഞ്ഞാൽ പിന്നെ നിങ്ങൾ ഒരിക്കലും കഞ്ഞി വെള്ളം കളയുകയില്ല. ഞാൻ ആദ്യം പറയുന്ന ടിപ്പ് നിങ്ങൾക്കെല്ലാവർക്കും ഒരുവിധം അറിയാവുന്നതാണ്. ഇപ്പോൾ കുഞ്ഞുങ്ങൾക്ക് ഒക്കെ വയറിളക്കം വന്നാലും അല്ല വലിയവർക്ക് വയറിളക്കം വന്നാലും ആയുർവേദത്തിൽ പറയുന്നത് കഞ്ഞിവെള്ളം ഒക്കെ കുറേ കുടിച്ചു കഴിഞ്ഞാൽ വയറിളക്കം മാറാനും അതുപോലെതന്നെ നമ്മുടെ ആരോഗ്യവാന്മാരായി ഇരുത്താൻ ഉം സഹായിക്കുന്നതാണ്.

അതുപോലെതന്നെ നമ്മുടെ ബോഡി നന്നായി തണുപ്പിക്കാനും, ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് വളരെ നല്ലതാണ് ഈ കഞ്ഞിവെള്ളം. അപ്പൊ നമുക്ക് വയറിളക്കം ഉണ്ടാകുമ്പോൾ എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നാൽ ഞാൻ ടിപ്പുകൾ ഒക്കെ പറയുന്ന കൂട്ടത്തിൽ ഇതും കൂടി ഇതിനൊപ്പം പറയുകയാണ്.

കഞ്ഞിവെള്ളത്തിൽ കുറച്ച് ഉപ്പിട്ടശേഷം നമ്മൾ കുട്ടികൾക്ക് ആണെങ്കിലും വലിയവർക്ക് ആണെങ്കിലും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കഞ്ഞിവെള്ളം ഇങ്ങനെ കൊടുക്കുന്നത് വളരെ നല്ലതാണ്. അടുത്തത് ആയിട്ട് നമ്മൾ കഞ്ഞിവെള്ളത്തിന്റെ ടിപ്പ് എന്ന് പറഞ്ഞാൽ തലേദിവസം നമ്മൾ എടുത്തുവച്ച കഞ്ഞിവെള്ളം പിറ്റേദിവസം രാവിലെ കുളിക്കുന്നതിനു മുൻപ് അതുവെച്ച് ജസ്റ്റ് ഒന്ന് കഴുകിക്കളയുക.