ഇത്തരം എണ്ണകൾ ആണ് നിങ്ങൾ വാങ്ങുന്നത് എങ്കിൽ പണി ഇരുന്നു വാങ്ങുകയാണ്

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഏത് എണ്ണയാണ് പാചകത്തിന് നല്ലത് എന്നുള്ളതാണ്. കാരണം ഒത്തിരിയേറെ ആളുകൾക്കുള്ള ഒരു സംശയമാണ് ഇനി വെളിച്ചെണ്ണ ആണോ നല്ലത് അതോ, സൺഫ്ലവർ ഓയിൽ ആണോ നല്ലത്, അതോ പാമോയിൽ ആണോ നല്ലത്, അല്ല എന്നുണ്ടെങ്കിൽ എള്ളെണ്ണ, കടുകെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ ഇങ്ങനെ ഒത്തിരിയേറെ യൂസ് ചെയ്യാറുണ്ടോ ആളുകൾ.

ചിലർ പറയാറുണ്ട് ഞങ്ങൾ ഒലിവോയിൽ മാത്രം യൂസ് ചെയ്തിട്ടാണ് ഫുഡ് ഉണ്ടാകാറുള്ളൂ എന്ന് അപ്പോൾ ഇതിലൊക്കെ ഏതാണ് നല്ലത്? ഏതാണ് കൂടുതൽ എടുക്കേണ്ടത്? ഏതാണ് കുറവ് എടുക്കേണ്ടത്? ഏതാണ് മാറ്റി വയ്ക്കേണ്ടത്? എന്നിങ്ങനെയുള്ള വിഷയങ്ങൾ ആണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്. അപ്പോൾ എന്തിനാണ് ഇങ്ങനെയുള്ള ഒരു ടോപ്പിക്ക് എന്നുപറഞ്ഞാൽ കഴിഞ്ഞപ്രാവശ്യം ഒരാൾ ഒരു റിപ്പോർട്ടും ആയിട്ട് വന്നു.

എന്റെ കൊളസ്ട്രോളിൽ അവരെ 280 ഉണ്ട് ഞാൻ കുറച്ചു നാളായിട്ട് വെളിച്ചെണ്ണ ആണ് ഉപയോഗിക്കുന്നത് അപ്പോൾ ഈ വെളിച്ചെണ്ണയുടെ പ്രശ്നമാണോ എന്റെ കൊളസ്ട്രോളിന് കാരണം എന്ന് ചോദിച്ചിട്ട്….. അപ്പോൾ ഞാൻ പറയുകയാണ് ഈ വെളിച്ചെണ്ണയും കൊളസ്ട്രോളും ആയിട്ട് ബന്ധമുണ്ട് പക്ഷേ ഒരു 10% ബന്ധം മാത്രമേ ഉള്ളൂ. ബാക്കി ബന്ധം ഒക്കെ കിടക്കുന്നത് കാർബോഹൈഡ്രേറ്റും കൊളസ്ട്രോളും ആയിട്ടാണ്.

സോ ഭക്ഷണത്തിലെ അരിയാഹാരാങ്ങളും, കിഴങ്ങുവർഗ്ഗങ്ങളും, മധുരം ആയുള്ള സാധനങ്ങളും കുറയ്ക്കാതെ ഒരിക്കലും കൊളസ്ട്രോൾ കുറയില്ല. വെറുതെ ചീത്തപ്പേര് വെളിച്ചെണ്ണയ്ക്ക് കൊടുത്തിട്ട് ഒരു കാര്യവുമില്ല. ഇനി നമുക്ക് ഏത് എണ്ണയാണ് നല്ലത് എന്ന് നോക്കാം. അപ്പോൾ ആദ്യം തന്നെ നമുക്ക് വെളിച്ചെണ്ണയെ കുറിച്ച് പറയാം. വെളിച്ചെണ്ണ തന്നെ എടുക്കുമ്പോൾ അതിൽ തന്നെ പല എണ്ണകളും ഉണ്ട്.