സ്ഥിരമായി കഴുത്തിന് പിൻഭാഗത്ത് ഉണ്ടാകുന്ന വേദന നടുവേദന യഥാർത്ഥ കാരണം ഇതാണ് ഈ രോഗമാണ്

ഇന്നത്തെ വീഡിയോയിൽ നമുക്ക് സർവ്വസാധാരണമായി കേൾക്കുന്ന ഒരു അസുഖത്തെക്കുറിച്ച് നടുവേദന, കഴുത്തുവേദന ഇതിനെ കുറിച്ച് ചിന്തകൾ ഷെയർ ചെയ്യാമെന്ന് വച്ചിട്ടാണ് ഈ ഒരു വീഡിയോ ചെയ്യുന്നത്. നമുക്ക് സാധാരണമായി കാണുന്ന ഒരു അസുഖമാണ് എങ്കിലും കൃത്യമായ ഒരു രോഗനിർണയമോ..

അതിന്റെ കാരണം കണ്ടെത്തലോ.. അല്ലെങ്കിൽ കൃത്യമായ ഒരു പ്രതിവിധി കണ്ടെത്തലോ ഒന്നും പലപ്പോഴും ഈ ഒരു കേസിന് അതായത് തുടർച്ചയായ കഴുത്തുവേദന, നടുവേദന എന്നീ കാര്യങ്ങൾക്ക് ഉണ്ടാകാറില്ല. പലപ്പോഴും നമ്മൾ ആ വേദനയെ സംഹരിക്കാൻ ഉള്ള വേദനസംഹാരികളും വേദന കുറയ്ക്കാനുള്ള കാര്യങ്ങളും ചെയ്ത് അവസാനിപ്പിക്കുകയാണ് പതിവ്.

അതിന്റെ ആത്യന്തികമായ കാരണം എന്തുകൊണ്ടാണ് തുടർച്ചയായി കഴുത്ത് ഇങ്ങനെ ഒരു വേദനയുണ്ടാകുന്നത് അല്ലെങ്കിൽ നടുവിൽ ഇങ്ങനെ ഒരു വേദനയുണ്ടാകുന്നത് എന്ന് നമ്മൾ അന്വേഷിക്കാറില്ല അതിന്റെ പിറകെ പോകാറുമില്ല. അതിൽ കുറച്ചു പ്രാധാന്യമുള്ള കാര്യങ്ങൾ ഉണ്ട് അതിനെക്കുറിച്ച് ഞാനിന്ന് നിങ്ങളോട് സംസാരിക്കണം എന്ന് ആഗ്രഹിക്കുന്നത്.

അതായത് ആദ്യമായിട്ട് മെഡിക്കൽ പരമായിട്ടുള്ള എന്തെങ്കിലും കാരണം കൊണ്ടാണോ തുടർച്ചയായി കഴുത്തിന് അല്ലെങ്കിൽ നടുവിന് വേദനയുണ്ടാകുന്നത് എന്ന് നമ്മൾ അന്വേഷിക്കേണ്ടത് ആയിട്ടുണ്ട്. ഉദാഹരണത്തിന് പറയുകയാണെങ്കിൽ തൈറോയ്ഡ്,… റൂമറ്റോളജി കൽ കണ്ടീഷൻസ് അങ്ങനെയുള്ള എന്തെങ്കിലും മെഡിക്കൽ കാരണങ്ങൾ തുടർച്ചയായ കഴുത്തിലെയും നടുവിനും നീർക്കെട്ടിന് കാരണമാകുന്നുണ്ടോ എന്ന് നമ്മൾ ഈ കാര്യത്തിൽ അന്വേഷിക്കേണ്ടതാണ്.