മെത്തയിലെ അഴുക്ക് നീക്കാൻ ഇങ്ങനെ ചെയ്യൂ കഴുകാതെ തന്നെ ക്ലീൻ ചെയ്യാം

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് നമ്മുടെ വീട്ടിലെ കിടക്ക ഒക്കെ ഉണ്ടെങ്കിൽ കുട്ടികൾ ഉണ്ടെങ്കിൽ അതിന് മേലെ മൂത്രം ഒഴിച്ചിട്ട് ഉണ്ടാകും, അല്ലെങ്കിൽ നമ്മുടെ കിടക്ക അഴുക്കു പിടിച്ചിട്ടുണ്ടാവും അതെല്ലാം പുത്തൻ ആക്കി എടുക്കാൻ എന്താണ് നമ്മൾ ചെയ്യുക എന്നാണ് ഇന്നത്തെ ഈയൊരു വീഡിയോയിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇത് ചെയ്തെടുക്കുന്നത് വഴി നിങ്ങളുടെ കിടക്ക പുതുപുത്തൻ ആയി മാറും.

അതുപോലെതന്നെ അഴുക്കുകൾ ഒക്കെ പോകും. ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു എളുപ്പമായ മാർഗ്ഗം ആണ്. കിടക്ക വെയിലത്ത് ഒന്നും ഇടാതെ തന്നെ നമുക്ക് ഇത് ചെയ്യാം. പ്രത്യേകിച്ചും കുട്ടികളൊക്കെ മൂത്രമൊഴിച്ചു കഴിഞ്ഞാൽ… എന്തെങ്കിലും ചോക്‌ലേറ്റ്.. ചായ…

കുട്ടികളൊക്കെ ഉള്ള വീട്ടിൽ എല്ലാവർക്കും അറിയാലോ എന്തൊക്കെ ഉണ്ടാകുമെന്ന് അപ്പോൾ അങ്ങനെയുള്ള പ്രശ്നങ്ങൾ ഒക്കെ മാറ്റി എടുക്കാൻ വേണ്ടി ഈ ഒരു ടിപ്പ് എങ്ങനെ ചെയ്യാം എന്നു നോക്കാം. ഇതിനു വേണ്ടി നമുക്ക് ആദ്യം തന്നെ വേണ്ടത് ബേക്കിംഗ് സോഡാ ആണ്. അതുപോലെതന്നെ ഞാൻ ഒരു കപ്പിൽ കുറച്ച് വെള്ളവും എടുത്തിട്ടുണ്ട്.

നമ്മുടെ കിടക്ക മുഴുവനായും ക്ലീൻ ചെയ്യണമെന്നുണ്ടെങ്കിൽ അതിനനുസരിച്ച് മൂന്നു നാല് കപ്പ് വെള്ളം എടുക്കുക. അപ്പോൾ ഞാൻ ഒരു അര സ്പൂൺ ബേക്കിംഗ് സോഡ കാൽ കപ്പ് വെള്ളത്തിൽ മിക്സ് ചെയ്യുന്നുണ്ട്. ഇതിനെ അപ്പക്കാരം എന്ന് പറയും സോഡാപ്പൊടിയെ. അതുപോലെതന്നെ സാദാ വെള്ളമാണ് എടുത്തിരിക്കുന്നത്.