മുരിങ്ങക്ക ഉണ്ടാവും കൊമ്പുകൾ ഒടിയുന്ന വിധത്തിൽ ഇത് മൂട്ടിൽ ഒഴിച്ചാൽ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്നത്തെ വീഡിയോയിൽ ഞാൻ കാണിക്കുന്നത് മുരിങ്ങക്കായ ഒക്കെ എങ്ങനെ വളർത്തിയെടുക്കാം എന്നതാണ്. ഇതിൽ നിങ്ങൾക്ക് കാണുന്ന മുരിങ്ങ എന്റെ വീട്ടിൽ ഉള്ളതാണ്. രണ്ട് മൂന്ന് സ്ഥലങ്ങളിൽ മുരിങ്ങ ഉണ്ട്. അപ്പോൾ ഈ മുരിങ്ങ ശരിക്കും ഉണ്ടാവുന്നത് അതിന്റെ കമ്പ് വെച്ചിട്ടാണ് ഉണ്ടാകുന്നത്. ചില്ലകൾ വെട്ടി അതിന്റെ ഒരു കമ്പെടുത്ത് മണ്ണിൽ കുത്തിയാൽ അതുണ്ടാകും.

അപ്പോൾ ഒരു കമ്പ് നമ്മൾ മണ്ണിൽ നട്ടു കഴിഞ്ഞാൽ അത് വലുതാവുന്നത് വരെ നമ്മൾ അതിന് ശരിക്കും കെയർ ചെയ്യണം. ഇതിൽ കാണുന്ന ഉയരം വരെ ആയി കഴിഞ്ഞാൽ പിന്നെ നമ്മൾ വലിയ കെയറിങ് കൊടുത്തില്ലെങ്കിലും കുഴപ്പമില്ല. ഇപ്പോൾ എന്റെ വീട്ടിൽ ചെറിയ ചെടി ഇല്ലാത്തതുകൊണ്ടാണ് ഞാൻ ഇത് കാണിക്കുന്നത്.

എന്റെ വീട്ടിൽ ഉള്ളതെല്ലാം വലുതാണ്. അപ്പോൾ ഇത് എന്താണ് ചെയ്യേണ്ടത് എന്നാണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ കാണിക്കുന്നത്. ആദ്യം തന്നെ നമ്മൾ ഒരു കമ്പ് മുറിച്ച് മണ്ണിൽ നടുക. പിന്നെ അത് കുറച്ചു കുറച്ചായി വലുതായി വരുമ്പോൾ ചെറിയ കമ്പുകൾ ഒക്കെ വരുമ്പോൾ നമ്മുടെ വീട്ടിൽ ചാണകപ്പൊടി ഉണ്ടെങ്കിൽ ചാണകപ്പൊടി ഇടുക.

അതുപോലെതന്നെ കഞ്ഞിവെള്ളം ഉണ്ടെങ്കിൽ അത് ഒഴിച്ചു കൊടുക്കുക. ഇതെല്ലാം ഇതിനെ വളരെ നല്ലതാണ്. പിന്നെ തേയിലയുടെ വെള്ളം ഉണ്ടെങ്കിൽ അതും ഒഴിച്ചു കൊടുക്കാം. അങ്ങനെ ഇതെല്ലാം ഇതിന് ചെയ്യാവുന്നതാണ്. പിന്നെ ആഴ്ചയിൽ മൂന്ന് നാല് തവണ എന്തായാലും നമ്മൾ നനച്ചുകൊടുക്കണം.

അത് തീർച്ചയായും ചെയ്യേണ്ട ഒരു കാര്യമാണ്. കാരണം മുരിങ്ങ ഒന്ന് വലുതാവുന്നത് വരെ നമ്മൾ അതിനെ ശരിക്ക് കെയർ ചെയ്താൽ മാത്രമേ ഇവിടെ കാണുന്നത് പോലെ വളർന്നു നിൽക്കുകയുള്ളൂ.