ഈ വെള്ളം ഒഴിച്ചാൽ പൂക്കാത്ത റോസും പൂത്തുലയും

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കാൻ പോകുന്നത് നിങ്ങൾക്ക് ഇവിടെ കാണാവുന്ന ചെറിയ ഒരു റോസ് ചെടി ഇത്രയധികം പൂക്കൾ ഉണ്ടാവാൻ ഞാൻ ചെയ്യുന്ന കാര്യങ്ങളാണ്. ഇവിടെ നിങ്ങൾക്ക് കാണാം ചെറിയ ഒരു ചെടിച്ചട്ടിയിൽ ഞാൻ മതിലിനെ മേലെ ഫിക്സ് ചെയ്തിരിക്കുന്നത് ആണ് ഈ റോസാചെടി. വളരെ ചെറിയ റോസാചെടി ആണ് പക്ഷേ ഇതിൽ ഒരുപാട് പൂക്കൾ ഉണ്ട്.

ഇപ്പോൾ ഇതൊന്നു വാടി യിട്ടുണ്ട്. കാരണം നല്ലവണ്ണം പൂ വിരിഞ്ഞപ്പോൾ എനിക്ക് വീഡിയോ എടുക്കാൻ പറ്റിയില്ല. അപ്പോൾ ഇങ്ങനെ ചെറിയ ഒരു റോസാ ചെടിയിൽ തന്നെ ഇത്രയധികം പൂക്കളുണ്ടാകാൻ ആകെ കൂടി 2 കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. പ്രത്യേകിച്ച് ഇതിന് വളമോ മറ്റു കാര്യങ്ങൾ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. കീടങ്ങൾ വരാതെ പൂക്കൾ നശിക്കാതെ നല്ലവണ്ണം പൂക്കൾ ഉണ്ടാവാൻ വേണ്ടിയിട്ട് എന്താണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് എന്ന് നമുക്ക് നോക്കാം.

റോസ് എന്ന് പറയുമ്പോൾ വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടമുള്ള ഒരു ചെടിയാണ്. ചെറിയവർ മുതൽ വലിയവർ വരെ റോസ് ചെടി വളരെ ഇഷ്ടപ്പെടുന്നു. കൂടാതെ റോസ് കാണാൻ വളരെ ഭംഗിയാണ് പെട്ടെന്ന് വളരുന്ന ഒരു പൂവല്ല. അപ്പോ ഇതുപോലെ പൂക്കൾ ഇങ്ങനെ നിറഞ് ഉണ്ടാവാൻ വേണ്ടി ഞാൻ ചെയ്യുന്ന 2 കാര്യങ്ങളിൽ ആദ്യത്തേത് എന്ന് പറയുന്നത് നമ്മൾ ഒരു മാസത്തിൽ രണ്ട് പ്രാവശ്യമെങ്കിലും ബീഫ് കഴുകിയ വെള്ളം ഒഴിച്ചു കൊടുക്കുക എന്നതാണ്.

ബീഫ് നമ്മൾ കഴുകിയ വെള്ളത്തിൽ അതിന്റെ ബ്ലഡ് അംശം ഉണ്ടാകും. ആ ബ്ലഡ് അംശത്തിൽ അയേണും മറ്റു കാര്യങ്ങളും ഒക്കെ അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ ശരിക്ക് നമ്മുടെ റോസിന്റെ വളർച്ച മൂന്നിരട്ടി ആക്കി വർദ്ധിപ്പിക്കാൻ നമുക്ക് സാധിക്കും. അത്രമാത്രം നല്ല ഒരു ടിപ്പ് ആണ് ഇത്. അത് കഴുകിയ വെള്ളം മാസത്തിൽ ഒരു തവണയെങ്കിലും ഒഴിച്ചാൽ വളരെ നല്ലത്. ആഴ്ചയിലൊരിക്കൽ ആണെങ്കിൽ അത് അത്യുത്തമം. നിങ്ങൾ എല്ലാ ആഴ്ചയും ഇതുപോലെ ചെയ്യുക ആണെങ്കിൽ ഒരു മാസത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് ഇതിന്റെ റിസൾട്ട് കിട്ടുന്നതാണ്.