ചേന ആർക്കും വീട്ടിൽ ഉണ്ടാക്കാം ചെറിയ കഷ്ണം ചേനയിൽ നിന്നും കിലോക്കണക്കിന് വലുപ്പമുള്ള ചേന

ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് ചേന ഒക്കെ എങ്ങനെ നമുക്ക് വീട്ടിൽ നട്ടു പിടിപ്പിക്കാം എന്നാണ്. ഇതിന് ആവശ്യമായ വേണ്ടത് കടയിൽ നിന്നും വാങ്ങുന്ന ചേനയിൽ നിന്ന് ഒരു ചെറിയ കഷ്ണം ആണ്. 100 ഗ്രാം ചേന പോലും ഇതിന് ആവശ്യമില്ല. അത്രയും കുറച്ച് ചേന മതി ഇത് എങ്ങനെ നമുക്ക് മണ്ണിൽ നട്ടുപിടിപ്പിക്കാൻ എന്നാണ് ഇന്ന് ഇവിടെ കാണിക്കാൻ പോകുന്നത്.

ഇങ്ങനെ നമ്മൾ ചേന വീട്ടിൽ നട്ടുപിടിപ്പിക്കുംപോൾ അതിൽ കീടങ്ങളുടെ ശല്യം വളരെയധികം ഉണ്ടാവും. അതുകൊണ്ട് തന്നെ പല രീതിയിലും അത് നാശായി പോകാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെയൊന്നും വരാതെ നമുക്ക് എങ്ങനെ നല്ല രീതിയിൽ ചേന നട്ടു പിടിപ്പിക്കാം എന്നാണ് ഇന്ന് പറയാൻ പോകുന്നത്. നമുക്കിത് ചെയ്തെടുക്കാൻ ആയിട്ട് അധികം വളം കാര്യങ്ങൾ ഒന്നും ആവശ്യമില്ല.

ഇതിനെ നമുക്ക് വീട്ടിൽ ഉണ്ടാകുന്ന ചാണകപ്പൊടി അങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ മതി. പക്ഷേ അതിനു മുൻപ് ആയിട്ട്…. ഇത് കണ്ടില്ലേ…. ഇത് ഇപ്പോൾ വീട്ടിൽ ഉണ്ടായിട്ടുള്ള ചേനയുടെ ചെടിയാണ്. ഇത് ഇപ്പോ അത്യാവശ്യം വലുതായിട്ട് ഉണ്ട്.. ഈ ചാനൽ മുളപ്പിക്കാൻ ആയിട്ട് ഇതിൽ ചെറിയൊരു പീസ് ആണ് എടുത്തത്. പക്ഷേ അതിന്റെ ആ ഒരു ചേനതണ്ട് വരുന്ന ഭാഗം നമുക്ക് എന്തായാലും വേണം.

അതോടു കൂടി ഉള്ള ഭാഗം വെച്ചുപിടിപ്പിച്ചാൽ മാത്രമേ ഉണ്ടാവൂ. ഈ ചേനയുടെ ഞാനിപ്പൊ കാണിക്കുന്ന ഭാഗത്ത് ചേനതണ്ട് ഉള്ളതാണ് ആ ഒരു ഭാഗമാണ് ഞാൻ എടുത്തിരിക്കുന്നത്. എന്നാൽ മാത്രമാണ് ചെറിയ പീസ് ആണെങ്കിൽ കൂടിയും അതിൽ കൂടി കിളിർത്ത് വരുകയുള്ളൂ.. അതിനു മുൻപായി നമുക്ക് ഈ വെക്കുന്ന ചേന അണുവിമുക്തം ആക്കണം. അതിനു വേണ്ടി കുറച്ച് ഇഞ്ചി വെള്ളത്തിലിട്ട് ഉപ്പും ഇട്ടുവയ്ക്കുക.