ഉലുവയുടെ ദോഷവശങ്ങള്‍ (വീഡിയോ)

ഉലുവയുടെ ദോഷവശങ്ങൾ പാചകത്തിന് നാമുപയോഗിക്കുന്ന പല ഘടകങ്ങളും രുചിക്ക് മാത്രമുള്ളതല്ല മറ്റുപല ആരോഗ്യഗുണങ്ങളും ഒത്തിണങ്ങിയ താണ്.അടുക്കളയിൽ നാം ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളിലും നാമറിയാത്ത ഒരുപാട് ആരോഗ്യഗുണങ്ങൾ ഉണ്ട്. ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു ചേരുകയാണ് ഉലുവ.

ഉലുവ ഉണങ്ങിയതും ഉലുവയുടെ ഇലയും നാം ഉപയോഗിക്കുന്നുണ്ട്. ഇതിന് ചെറിയ കൈപ്പ് ഉണ്ടെങ്കിലും ഏറെ ആരോഗ്യഗുണങ്ങൾ ഉള്ളതാണ്. ഉലുവ പ്രമേഹം കൊളസ്ട്രോൾ പോലെയുള്ള പല അസുഖങ്ങൾക്കും വളരെ നല്ലൊരു മരുന്നാണ്. തടി കുറയ്ക്കുന്നതിന് വേണ്ടി നാം ഉലുവ ഉപയോഗിക്കാറുണ്ട്. സൗന്ദര്യത്തിനും മുടിയും എല്ലാം ഉലുവ വളരെ നല്ലതാണ്.

ഇത്തരം ആരോഗ്യഗുണങ്ങൾ ഇതിൽ ഉണ്ടെങ്കിലും ചില അനാരോഗ്യമായ പ്രശ്നങ്ങൾ ഉലുവയ്ക്ക് ഉണ്ട്. അത് എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. ഉലുവ കഴിക്കുന്നത് മുലപ്പാലും, വിയർപ്പിലും, മൂത്രത്തിലും എല്ലാം ഒരു ദുർഗന്ധം ഉണ്ടാകും. ഇത് പല വിധമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു.

അതുപോലെതന്നെ രക്തം കട്ടി കുറയാൻ ഉള്ള കഴിവാണ് ഉലുവയ്ക്ക് ഉള്ളത്. അതിനാൽ തന്നെ ഉലുവ കഴിക്കുന്നതു മൂലം ഇത് ബ്ലീഡിംഗിന് കാരണമാകും. അതുപോലെതന്നെ ഈസ്ട്രജൻ ഉൽപാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. ഇതുകൊണ്ടുതന്നെ ഹോർമോൺ കാരണം കാൻസർ ഉണ്ടാവാനുള്ള സാധ്യത സ്ത്രീകളിൽ കൂടുതലാണ്.