അത്ഭുതം നെയ്യ് ഇങ്ങനെ കഴിച്ചാൽ

ഹായ് ഫ്രണ്ട്സ് എല്ലാവർക്കും പുതിയൊരു വീഡിയോ യിലേക്ക് സ്വാഗതം. നെയ്യ് നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്. പ്രത്യേകിച്ചും കുട്ടികൾക്ക് ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. പാചകത്തിന് രുചി നൽകുവാനും, ചർമത്തിനുണ്ടാകുന്ന ചില അണുബാധകൾക്കും മുറിവുകൾ ഉണ്ടായാൽ വരെ നെയ് ഉപയോഗിക്കാറുണ്ട്.

പല ആയുർവേദ മരുന്നുകൾ തയ്യാറാക്കുന്നതിനും പ്രധാന ചേരുവയാണ് നെയ്യ്. നെയ്യ് ഭക്ഷണസാധനങ്ങളിൽ ചേർത്താണ് സാധാരണ ഉപയോഗിക്കാറ്. പല സമയത്തും നീ കഴിക്കാം എന്നാൽ രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ കഴിക്കുന്നതാണ് വളരെ നല്ലത്. ഇതും ഭക്ഷണത്തിൽ ചേർക്കാതെ കഴിയ്ക്കുന്നതാണ് കൂടുതൽ നല്ലത്.

വെറുംവയറ്റിൽ നെയ്യ് കഴിക്കുന്നതിനെ കുറിച്ചുള്ള ആയുർവേദത്തിൽ പറയുന്ന ആരോഗ്യ ഗണങ്ങളെ പറ്റിയാണ് ഇനി നമ്മൾ പറയാൻ പോകുന്നത്. ദഹനരസങ്ങളുടെ ഉൽപ്പാദന ങ്ങൾക്ക് നെയ്യ് രാവിലെ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചത് കൂടിയായ ഒന്നാണ്. നെയ്യ് വെറും വയറ്റിൽ കഴിക്കുമ്പോൾ ശരീരത്തിലെ ഓരോ കോശങ്ങൾക്കും പുത്തനുണർവ് നൽകും.

കോശങ്ങൾക്ക് ഈർപ്പം നൽകാനും ഓജസ് നൽകുവാനും ഇത് സഹായിക്കുന്നു. വരണ്ട ചർമമുള്ളവർ ഒരുമാസം രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ് കഴിച്ചാൽ ചർമ്മം സുന്ദരമാകും. വെറുംവയറ്റിൽ ഒന്നോ രണ്ടോ സ്പൂൺ നെയ്യും കഴിച്ചു നോക്കൂ നിങ്ങൾക്ക് തീർച്ചയായും മാറ്റമുണ്ടാകും. കുട്ടികൾക്ക് വെറും വയറ്റിൽ നെയ്യ് നൽകുന്നത് ബുദ്ധിശക്തിക്കും ഓർമശക്തിക്കും ഏറെ നല്ലതാണ്.