ഒരു മാസം കറിവേപ്പില അരച്ച് കുടിച്ചാൽ കിട്ടുന്ന വലിയ ഗുണം

ആരോഗ്യകരമായ ഗുണങ്ങൾ നൽകുന്ന പലതും നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ വളപ്പിലും ചുറ്റുപാടും എല്ലാം ഇങ്ങനെ നിരവധി സാധനങ്ങൾ ഉണ്ട്. ഇത്തരത്തിൽ ഒന്നാണ് കറിവേപ്പില. ഇല വർഗ്ഗത്തിൽ പെട്ട ഇത് ആരോഗ്യത്തി നും മുടി സംരക്ഷണത്തിനും എല്ലാം വളരെ നല്ലതാണ്. കറിവേപ്പില നമുക്ക് പല രൂപത്തിലും കഴിക്കാം.

ഇത് രാവിലെ അരച്ച് വെറും വയറ്റിൽ കഴിച്ചാൽ പല ഗുണങ്ങളും ലഭിക്കും. കറിവേപ്പില അരച്ച് വെറും വയറ്റിൽ കഴിച്ചാൽ ഉള്ള ഗുണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. നല്ല ദഹനത്തിന് സഹായിക്കുന്ന ഒന്നാണിത്. വെറും വയറ്റിൽ ഇത് കുടിക്കുമ്പോൾ അസിഡിറ്റി പ്രശ്നങ്ങളും ഗ്യാസ് പ്രശ്നങ്ങളും എല്ലാംതന്നെ ഒഴിവാകും.

ഇതിലെ നാരുകളാണ് ഇതിന് സഹായിക്കുന്നത്. വയറു ശുദ്ധമാക്കുവാൻ നല്ലൊരു വഴി കൂടിയാണ് ഇത്. കറിവേപ്പിലയിൽ വൈറ്റമിനും മിനറൽ ഉം എല്ലാം ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുവാൻ ഏറ്റവും നല്ലത്. ദിവസവും ഇത് കഴിച്ചുനോക്കൂ ശരീരത്തിന് രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ലഭിക്കും. കരളിന്റെ ആരോഗ്യത്തിന് മികച്ച ഒരു വഴിയാണ് കറിവേപ്പില കഴിക്കുന്നത്.

ഇതിലെ വൈറ്റമിൻ എ വൈറ്റമിൻ സി എല്ലാം കരളിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. പ്രമേഹം തടയുവാൻ ഉള്ള നല്ലൊരു വഴിയാണിത്. രാവിലെ വെറും വയറ്റിൽ കറിവേപ്പിലയും അല്പം മഞ്ഞളും ചേർത്ത് അരച്ച് സ്ഥിരമായി കഴിച്ചുനോക്കൂ. രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. തലച്ചോറിന്റെ ആരോഗ്യത്തിനും കറിവേപ്പില അത്യുത്തമമാണ്.