മുഖത്തെ എല്ലാ പാടുകളും മാറ്റം റബ്ബർ കൊണ്ട് മായ്ച്ച പോലെ

ഇന്ന് ഞാൻ ടൊമാറ്റോ വെച്ചിട്ട് നല്ലൊരു ഫേഷ്യലാണ് നിങ്ങൾക്ക് കാണിച്ചു തരാൻ പോകുന്നത്. അപ്പോൾ ഇതൊരു മൂന്ന് ടൈപ്പിലുള്ള ഫേഷ്യലാണ് അപ്പോൾ നിങ്ങൾ മൂന്ന് പ്രാവശ്യം മാറി മാറി ചെയ്യണം. എന്നാൽ മാത്രമാണ് നമുക്ക് അവരുടെ റിസൽട്ട് കിട്ടുക അങ്ങനെ ചെയ്താൽ നമ്മുടെ ഫേസ് ഒക്കെ നല്ല അടിപൊളി ആയിട്ട് വരും. ഒരു മാസത്തിനുള്ളിൽ തന്നെ നമുക്ക് അതിന്റെ റിസൾട്ട് കിട്ടുന്നതാണ്. അപ്പോൾ നിങ്ങൾ ഇത് ആഴ്ചയിൽ ഒരു പ്രാവശ്യം ചെയ്താലും മതി.

അപ്പോൾ ഇതാണ് ഞാൻ ഇന്ന് പറയാൻ പോകുന്നത്. നമ്മുടെ വീട്ടിൽ തന്നെയുള്ള കുറച്ച് ഇൻഗ്രീഡിയൻസ് വെച്ചിട്ടാണ് നമ്മൾ ഇത് ചെയ്തെടുക്കുന്നത്. അപ്പോൾ ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും ഇതിന്റെ ചേരുവകൾ എന്തൊക്കെയാണെന്നും ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് കാണാം. അപ്പോൾ ഇവിടെ ആദ്യം തന്നെ ഞാൻ ഒരു തക്കാളി എടുത്തിട്ടുണ്ട്. അപ്പോൾ ഇത് നമുക്ക് മിക്സിയിലിട്ട് നന്നായി ഒന്ന് പേസ്റ്റ് പോലെ ആക്കി എടുക്കണം.

പേസ്റ്റ് പോലെ തന്നെ ആക്കി എടുക്കണം എന്നാൽ മാത്രമാണ് നമുക്ക് ഫെയ്സ് അപ്ലൈ ചെയ്യുമ്പോൾ കറക്ടായിട്ട് അപ്ലൈ ചെയ്യാൻ പറ്റുകയുള്ളൂ. അപ്പോൾ ഞാൻ ഇവിടെ തക്കാളി എല്ലാം മുറിച്ചു മിക്സിയുടെ ജാർ ലൈറ്റ് ഇട്ടു കൊടുത്തിട്ടുണ്ട്. ഇനി നമുക്ക് ഇത് നല്ല പേസ്റ്റ് പോലെ ആക്കിയിട്ടു വരാം.

അങ്ങനെ ഞാൻ ഇവിടെ പേസ്റ്റ് പോലെ ആക്കി എടുത്തിട്ടുണ്ട്. ഇതിൽ ഞാൻ ഒട്ടുംതന്നെ വെള്ളം ചേർക്കാതെ അടിച്ചെടുത്തത് അത് ഞാൻ നേരത്തെ പറയാൻ വിട്ടുപോയി. അപ്പോൾ ഒട്ടും തന്നെ വെള്ളം ചേർക്കാതെ വേണം നിങ്ങൾ ഇത് ചെയ്യാൻ ഇനി നമുക്ക് ഒരു പാത്രത്തിലേക്ക് മാറ്റാം.