മുട്ട ഫെയ്‌സ് പാക്ക് വാർധക്യലക്ഷണങ്ങൾ കുറയ്ക്കാൻ

നമ്മൾ ഒരുപാട് ഫേസ് മാസ്ക്കുകൾ ഒക്കെ പരീക്ഷിച്ചു നോക്കിയിട്ടു ഉള്ളവരാണെങ്കിൽ അതിന്റെ കൂടെ കുറച്ചു വ്യത്യസ്തമായുള്ള ഒരു ഫെയ്സ് മാസ്ക് കൂടെ പരിചയപ്പെട്ടാലോ. മുട്ടയുടെ വെള്ള ഉപയോഗിച്ചുകൊണ്ടാണ് ഈ ഫേസ് മാസ്ക് തയ്യാറാക്കുന്നത്. നമ്മുടെ സ്കിൻ ഒന്ന് ഗ്ലോ ആയിട്ട് ഇരിക്കാനും അതുപോലെതന്നെ നല്ല ടൈറ്റ് ആയിരിക്കാനും ഒക്കെ സഹായിക്കുന്ന ഒരു ഫേസ് മാസ്ക് ആണ്.

അപ്പോൾ ഈ ഫെയ്സ് മാസ്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും ഇതിന് ചേരുവകൾ എന്തൊക്കെയാണെന്നും ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം. ആദ്യം തന്നെ ഒരു ഫേസ് മാസ്ക് തയ്യാറാക്കാനായി എന്തൊക്കെ ചേരുവകൾ ആണ് വേണ്ടത് എന്ന് പരിചയപ്പെടാം.

പ്രധാനമായിട്ടും വേണ്ടത് മുട്ടയാണ്. മുട്ടയുടെ വെള്ള നമ്മുടെ ചർമ്മത്തിന് ക്ലീൻ ആയിട്ടുള്ള ഒരു അപ്പിയറൻസ് തരാൻ ആയിട്ട് സഹായിക്കും. ചർമ്മത്തെ ടൈറ്റ് ആക്കാൻ ഉം ഗ്ലോ ആയിട്ട് ഇരിക്കാനും ഒക്കെ ഇത് സഹായിക്കും മാത്രമല്ല ചർമ്മത്തിന് യുവത്വം നിലനിർത്താനും ഇത് നല്ലതാണ്.

ഇനി വേണ്ടത് നാരങ്ങ ആണ് നാരങ്ങയിൽ ആന്റി ഓക്സിഡ്ഡാൻസും വൈറ്റമിൻ സി യും അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് ഡാമേജ് തടയുകയും വളരെ പെട്ടെന്ന് ചർമം പ്രായമാകുന്നത് തടയുകയും ചെയ്യും. മാത്രമല്ല സ്കിൻ വൈറ്റനിംഗ് നാരങ്ങ നല്ലതാണ്.