പല്ലിലെ മഞ്ഞ നിറവും കറയും മാറാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മാത്രം മതി

പല്ലിൽ കറ വരുമ്പോൾ ആത്മവിശ്വാസം പോലും നഷ്ടപ്പെടുന്നവർ ആണ് നമ്മൾ. ഇന്നത്തെ ഭക്ഷണ രീതിയും ജീവിത ശൈലിയും തന്നെയാണ് പലപ്പോഴും പല്ലിലെ കറ യുടെ പ്രധാന പ്രശ്നം. പല്ലിലെ കറ കാരണം മനസ്സുതുറന്ന് മര്യാദയ്ക്ക് ചിരിക്കാൻ കഴിയാത്തവരാണ് പലരും. എന്നാലിനി പല്ലിലെ കറ കളയാൻ പ്രകൃതി ദത്തമായ രീതികൾ സ്വീകരിക്കാം.

പാർശ്വഫലങ്ങൾ ഇല്ല എന്നതും ദന്ത ഡോക്ടറെ സമീപിക്കേണ്ട എന്നതും ഒരു നേട്ടം തന്നെയല്ലേ. എന്തൊക്കെ മാർഗങ്ങളിലൂടെ പ്രകൃതിദത്തമായ രീതിയിൽ പല്ലിന്റെ കറ കെ പരിഹാരം കാണാം എന്ന് നോക്കാം. എത്രയൊക്കെ ബ്രഷ് ചെയ്താലും പല്ലിലെ കറ ഇല്ലാതാവില്ല.

ബ്രഷ് ചെയ്യുന്നത് നല്ലതാണെങ്കിലും പല്ലിലെ കറ കളയാൻ ബ്രഷ് ചെയ്യുക മാത്രം പോരാ. വെളിച്ചെണ്ണ ഉപയോഗിച്ച് പല്ലിലെ കറ കളയാം. ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ പത്തു മുതൽ ഇരുപത് മിനിറ്റുവരെ കവിൾകൊള്ളുക. ഇത് വായിലെ ബാക്ടീരിയകളെ എല്ലാം ഇല്ലാതാക്കുന്നു.

ദിവസവും ഇങ്ങനെ ചെയ്താൽ ഒരാഴ്ച കൊണ്ട് തന്നെ പല്ലിലെ കറയെ തുരത്താം. തക്കാളിനീരും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് എന്നും രാവിലെ പല്ലുതേയ്ക്കുക. 10 മിനിറ്റ് ഇതുകൊണ്ട് പല്ലുതേച്ചാൽ പത്ത് ദിവസത്തിനുള്ളിൽ തന്നെ കാര്യമായ മാറ്റം നിങ്ങൾക്ക് മനസ്സിലാകും. അത്തിപ്പഴം ആണ് മറ്റൊരു പ്രകൃതിദത്ത പരിഹാരം. അത്തിപ്പഴം കഴിക്കുമ്പോൾ പല്ലിനെ ആരോഗ്യവും ഉറപ്പും നൽകുന്നു.