അരക്കെട്ടിലെ ടയർ പോലത്തെ കൊഴുപ്പും തടിയും കുറയാൻ ഇങ്ങനെ ചെയ്യൂ

തടി കുറയ്ക്കാൻ പല വഴികളും പരീക്ഷിക്കുന്ന വരാണ് നാമെല്ലാവരും. ഭക്ഷണം നിയന്ത്രിച്ചും ഡയറ്റ് എടുത്തും വ്യായാമങ്ങൾ ചെയ്തും എല്ലാം നമ്മൾ തടികുറയ്ക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇതെല്ലാം ചെയ്താലും തടി കുറയുന്നില്ല ശരീരത്തിന് ഷേപ്പ് ഉണ്ടാകുന്നില്ല എന്നൊക്കെ പരാതി പറയുന്നവർ അനവധിയാണ്.

എന്നാൽ ഇത് വ്യായാമവും ഭക്ഷണനിയന്ത്രണവും ഒക്കെ ചെയ്യുന്നതോടൊപ്പം ഒരു പ്രത്യേക രീതിയിൽ വെള്ളം കുടിക്കുന്നത് തടി കുറയ്ക്കാൻ ഏറെ സഹായിക്കും എന്നാണ് ഗവേഷകർ പറയുന്നത്. വെള്ളം കുടിക്കുന്നത് പലതരത്തിലും ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നുണ്ട്.

ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാനുള്ള നല്ലൊരു വഴിയാണ് വെള്ളം കുടിക്കുന്നത്. ശരീരത്തിലെ അപചയപ്രക്രിയ വർധിപ്പിക്കുന്നതിന് ഇത് ഏറെ ഗുണകരമാണ്. ഒരു ദിവസത്തിൽ 7 ഗ്ലാസ് ചൂടുവെള്ളം ആണ് ഒരു പ്രത്യേക അനുപാതത്തിൽ കുടിക്കേണ്ടത്. ഇതിനെ ഹോട്ട് വാട്ടർ തെറാപ്പി എന്നാണ് പറയുന്നത്.

ഇനി നമുക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാം. ഈ ഹോട്ട് വാട്ടർ തെറാപ്പി ഒന്നു രണ്ടു ദിവസം മാത്രം കുടിച്ചത് കൊണ്ട് ഫലം ലഭിക്കുകയില്ല. കുറഞ്ഞത് തുടർച്ചയായി 15 ദിവസമെങ്കിലും ഇത് ചെയ്യണം ബലം കണ്ടു തുടങ്ങാൻ. അപ്പോൾ ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.