മുടി വളരാൻ ഇതുമതി മുടി കൊഴിച്ചിൽ മാറാനും ഈ രീതിയിൽ ചെയ്തു നോക്കൂ

മുടി കൊഴിയുക മുടി പൊട്ടിപ്പോവുക ഇതൊക്കെ ഒട്ടുമിക്ക ആൾക്കാരെയും അലട്ടുന്ന പ്രശ്നമാണ്. നമ്മുടെ വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന പേരയില ഉപയോഗിച്ച് ഈ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണാം എന്ന് നമുക്ക് നോക്കാം. ഈ വീഡിയോ കാണുന്നവർ മുഴുവനായും ഈ വീഡിയോ കാണാൻ ശ്രമിക്കുക എന്നാൽ മാത്രമാണ് നിങ്ങൾക്ക് എങ്ങനെ ചെയ്യേണ്ടതെന്നും എങ്ങനെ ഉപയോഗിക്കേണ്ടതെന്നും മനസ്സിലാവുകയുള്ളൂ.

അപ്പോൾ നമുക്ക് നേരെ വീഡിയോ യിലേക്ക് കടക്കാം. അപ്പോൾ ഇതു തയ്യാറാക്കുന്നതിനു വേണ്ടി ആദ്യം തന്നെ കുറച്ചു പേരയില ആണ് നമുക്ക് വേണ്ടത്. ഒരുപാട് മൂപ്പ് ആകാത്ത പേരയില ആണ് കൂടുതൽ നല്ലത്. പേരയില വൃത്തിയായി കഴുകിയതിനു ശേഷം ഇതുപോലെ ഒരു പാത്രത്തിലേക്ക് ഇട്ട് അടുപ്പിൽ വെക്കുക. ഏകദേശം എട്ടു മുതൽ പത്തു വരെ എടുത്താൽ ആവശ്യത്തിനുള്ളത് ഉണ്ടാകും.

ശേഷം ഇതിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിക്കുക അതിനുശേഷം തീ കത്തിച്ച് ഈ പേരയില നന്നായി വാങ്ങുന്നതിനു വേണ്ടി സമയം കൊടുക്കുക. പേരയില നല്ലതുപോലെ വേവുന്നതുവരെ ഇതുപോലെ തിളപ്പിക്കണം. നന്നായി പേരയില വെന്തുകഴിയുമ്പോൾ പേരയിലയുടെ നിറം ഇതുപോലെ മാറും.

ഒപ്പം വെള്ളത്തിന്റെ നിറവും മാറും ഇനി തീ കെടുത്തിയതിനു ശേഷം വെള്ളം മറ്റൊരു പാത്രത്തിലേക്ക് വേർതിരിച്ചെടുക്കുക. വെള്ളത്തിന്റെ നിറം ഏകദേശം ചായയുടെ കളർ ആണ്. ഈ വെള്ളം തണുക്കുന്നതിനെ വേണ്ടി മാറ്റി വയ്ക്കുക തണുത്തശേഷം നമുക്ക് ഈ വെള്ളം ആവശ്യമുണ്ട്.