തൈര് കൊണ്ട് ഇങ്ങനെ ചെയ്യൂ മുഖം വെളുത്തു തുടിക്കും

നമ്മൾ നമ്മുടെ ചാനൽ വഴി പലതരത്തിലുള്ള ഫേസ്പാക്കുകൾ, ഫേസ് ക്രീമുകളും, ഫേസ് മാസ്കുകൾ, ഫേഷ്യലുകൾ ഉം ഒക്കെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇന്നും നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത് വളരെ സിമ്പിൾ ആയിട്ട് ചെയ്യാൻ സാധിക്കുന്ന വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന തൈര് ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഫേഷ്യലാണ്.

കടകളിൽ പോയി നമ്മൾ ഫേഷ്യൽ ചെയ്യുമ്പോൾ നമുക്ക് എന്ത് ഗുണമാണ് കിട്ടുന്നത് അതുപോലെ തന്നെ നമുക്ക് ഗുണം കിട്ടുന്ന ഒരു ഫേഷ്യലാണ് നമ്മൾ ഇന്ന് ഇതുപയോഗിച്ച് ചെയ്യാൻ പോകുന്നത്. അപ്പോൾ ഈ തൈര് ഫേഷ്യൽ എങ്ങനെയാണ് തയ്യാറാക്കുക എന്നും ഇതിന് ചേരുവകൾ എന്തൊക്കെയാണ് എന്നും ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും നമുക്ക് കാണാം. ഇതെല്ലാം കൃത്യമായി അറിയുന്നതിനു വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായും കാണുക.

അപ്പൊ നമുക്ക് ഫേഷ്യൽലേക്ക് കടക്കാം ഈ ഫേഷ്യൽ സാധാരണ ഫേഷ്യലുകൾക്ക് ഒക്കെ ഉള്ളതുപോലെ നാല് സ്റ്റെപ്സ് ആണ് ഉള്ളത്. ആദ്യത്തെ സ്റ്റെപ്പ് എന്നുപറയുന്നത് ക്ലെൻസിങ് ആണ് പിന്നെ സ്ക്രൈബിങ് ആണ് പിന്നെ മസാജിങ് ആണ് അതിനു ശേഷം ഫെയ്സ് പാക്ക് ഇടണം അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഉപയോഗിക്കേണ്ടതെന്നും നമുക്ക് നോക്കാം.

അപ്പോൾ നമുക്ക് ആദ്യമേതന്നെ ക്ലെൻസർ തയ്യാറാക്കാം ക്ലെൻസർ തയ്യാറാക്കുന്നതിനു വേണ്ടി ഒരു ബൗൾ എടുക്കുക. ഈ ബൗളിലേക്ക് ഒരു ടീസ്പൂൺ തൈര് ചേർക്കുക ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ തന്നെ തേൻ ചേർക്കുക. അതിനുശേഷം ഇത് നന്നായിട്ട് മിക്സ് ചെയ്യുക നല്ലതുപോലെ മിക്സ് ചെയ്യണം. ഈ തൈര് ഒക്കെ ഇങ്ങനെ കട്ട പിടിച്ചു കിടക്കുന്നത് ഒക്കെ നന്നായി തന്നെ ഉടഞ്ഞു വരണം.