ഒരു മിനിറ്റിൽ നിങ്ങളുടെ തലയിൽ ഉള്ള പേൻ മുഴുവനും പുറത്തു പോകും ഇങ്ങനെ ചെയ്താൽ

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പോൾ ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ മുടിയിൽ ഉണ്ടാവുന്ന പേൻ ശല്യം നല്ല രീതിയിൽ മാറ്റിയെടുക്കാനുള്ള ഒരു അടിപൊളി ടിപ്പും ആയിട്ടാണ്. ഒരുപാട് തിങ്ങിനിൽക്കുന്ന മുടിയിൽ ഒക്കെ ഒരുപാട് പേനും കാര്യങ്ങളും ഒക്കെ ഉണ്ടാകും. കുറച്ച് ആയാലും ഒരുപാട് ആയാലും അതെല്ലാം മാറി കിട്ടാനുള്ള ഒരു ടിപ്പുമായിട്ടാണ് ഇന്ന് വന്നിട്ടുള്ളത്.

നമ്മുടെ വീട്ടിൽ തന്നെ അവൈലബിൾ ആയിട്ടുള്ള സാധനങ്ങൾ വച്ചാണ് നമ്മൾ ഇത് ചെയ്തെടുക്കുന്നത്. നമ്മൾ പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യം ഒന്നും ഇല്ല നമ്മുടെ വീട്ടിൽ എപ്പോഴും അവൈലബിൾ ആണ്. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് കാണാൻ ആയിട്ട് നമുക്ക് വീഡിയോയിലേക്ക് പോകാം. അപ്പോൾ അതിനു വേണ്ടി ഞാൻ ഇവിടെ ഒരു മിക്സിയുടെ ജാർ എടുത്തിട്ടുണ്ട്.

ഇതിലേക്ക് നമുക്ക് ഒരു നാല് അല്ലി വെളുത്തുള്ളി ചേർത്ത് കൊടുക്കാം. ഇവിടെ ഞാൻ എടുത്തിരിക്കുന്ന വെളുത്തുള്ളി അത്യാവശ്യം വലിപ്പമുള്ളതുകൊണ്ടാണ് നാലെണ്ണം എടുത്തിട്ടുള്ളത്. ചെറുതാണെങ്കിൽ ഒരു 7 അല്ലെങ്കിൽ 8 എണ്ണം വരെ എടുക്കാം. അപ്പോൾ ഇത് നമുക്ക് വെള്ളം ഒഴിച്ചിട്ട് ഒരു പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഒരുപാട് വെള്ളം ഒന്നും ഇതിലേക്ക് ആക്കി കൊടുത്തിട്ടില്ല ഒരു രണ്ട് ടീസ്പൂൺ വെള്ളമാണ് ഞാൻ ആഡ് ചെയ്തിട്ടുള്ളൂ. ഇനി നമുക്ക് ഇത് നന്നായി അരച്ചെടുക്കാം.