ഇത് ഒരു സ്പൂൺ കഴിക്കൂ കഫം അടിക്കടി തൊണ്ട ചൊറിച്ചിൽ ഇവയ്ക്ക് എല്ലാം പരിഹാരം

ഹായ് ഡിയർ ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പൊ ഇന്ന് ഞാൻ വന്നിട്ടുള്ളത് നാളുകളോളം തങ്ങിനിൽക്കുന്ന കഫം നമ്മുടെ നെഞ്ചിൽ ഉണ്ടെങ്കിൽ അത് പുറത്തെടുക്കാനുള്ള ഒരു നല്ലൊരു ടിപ്പും ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റും. അപ്പോൾ ആദ്യം തന്നെ നമുക്ക് അത് ചെയ്തു എടുക്കേണ്ടത് പാലിൽ ആണ്.

നിങ്ങൾ എല്ലാവരും വിചാരിക്കും പാലിൽ നമ്മൾ അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ കഫം കൂടുകയല്ലേ ഉള്ളൂ എന്ന്. അപ്പോ അതിനുള്ള ഒരു ടിപ്പുകൂടി ഇതിൽ പറയുന്നുണ്ട് പാൽ മാത്രമല്ല നമ്മൾ അതിൽ കൂടുതൽ കാര്യങ്ങൾ എടുക്കുന്നുണ്ട് ഒക്കെ നമുക്ക് അവൈലബിൾ ആയിട്ടുള്ളതാണ്.

അപ്പോ അത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം അപ്പോൾ ഞാൻ അതിനു വേണ്ടി ഒരു സോസ് പാൻ എടുത്തിട്ടുണ്ട്. അതിനുവേണ്ടി ഞാനിവിടെ ഒരു പാത്രത്തിലെ കാൽകപ്പ് പാൽ എടുത്തിട്ടുണ്ട് അത്രയും കുറച്ച് പാൽ നമുക്ക് മതി. എന്നിട്ട് ഞാനീ കപ്പിൽ തന്നെ നിറയെ വെള്ളം എടുത്തിട്ടുണ്ട്.

അപ്പോൾ ഇതാണ് ഇതിന്റെ അളവ് എന്ന് പറയുന്നത് നമ്മൾ ഒരു കാൽ ഭാഗം മാത്രം പാലും ബാക്കി ഭാഗം വെള്ളമാണ്. ഇങ്ങനെയാണ് എന്നുണ്ടെങ്കിൽ നമുക്ക് വേറെ പ്രശ്നം ഒന്നും വരുന്നില്ല. അപ്പൊ ഈ പാലിൽ ഒരുപാട് സത്തുക്കൾ അടങ്ങിയിരിക്കുന്നതു കൊണ്ടാണ് നമ്മൾ പാൽ എടുക്കാൻ കാരണം. പിന്നെ ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുക്കുന്നുണ്ട് പിന്നെ ഇതിലേക്ക് വേണ്ടത് പനംകൽക്കണ്ടം ആണ്. ഈയൊരു പനംകൽക്കണ്ടം നമ്മുടെ ആയുർവേദ ഷോപ്പുകളിൽ ഒക്കെ വളരെയധികം അവൈലബിൾ ആണ്.