നിങ്ങളുടെ കാലുകൾ മിനിറ്റുകൾകൊണ്ട് കുട്ടികളുടെ ഇതുപോലെ സോഫ്റ്റ് ആക്കിയെടുക്കുക

ഒരുപാട് പേർക്ക് ഉള്ള ഒരു പരാതിയാണ് കാലുകൾ ആകെ ഉണങ്ങി വരണ്ടിരിക്കുന്നു ഒട്ടും സോഫ്റ്റ് അല്ല കാലിലെ വിരലുകളുടെ അടിയിൽ സ്മെൽ ഉണ്ടാകുന്നു എന്നൊക്കെ എന്നാൽ വളരെ എളുപ്പത്തിൽ മിനിറ്റുകൾകൊണ്ട് ഈ പ്രശ്നം നമുക്ക് പരിഹരിക്കാവുന്നതേയുള്ളൂ. അപ്പോൾ പിന്നെ ഇന്ന് നമുക്ക് ഇതെങ്ങനെ എന്ന് നോക്കാം. ഇതിന് മൂന്ന് കാര്യങ്ങൾ മാത്രമേ ചെയ്യേണ്ടത് ആയിട്ടുള്ളൂ.

മൂന്നു കാര്യങ്ങളും കൃത്യമായി ചെയ്താൽ മാത്രമേ റിസൾട്ട് കിട്ടുകയുള്ളൂ. അതുകൊണ്ട് വീഡിയോ അവസാനം വരെയും മറക്കാതെ കാണുക. അപ്പോൾ ഇതിന് ആയിട്ടുള്ള ആദ്യത്തെ സ്റ്റെപ്പ് കാലുകൾ ക്ലീൻ ചെയ്യുക എന്നുള്ളതാണ്. അതിനായിട്ട് ഒരു ബെയ്സിൻ അകത്ത് കുറച്ച് ചൂടുവെള്ളം എടുക്കുക. ചൂടുവെള്ളം എടുക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കുക നിങ്ങളുടെ കാല് ഇതിൽ മുക്കിവെച്ച് കഴിയുമ്പോൾ നിങ്ങളുടെ കാല നിങ്ങൾക്ക് പൊള്ളില്ല ഇല്ല എന്നുറപ്പുള്ള അത്രയും ചൂടുള്ള വെള്ളം എടുക്കാവൂ.

ഈ വെള്ളത്തിലേക്ക് ഏതെങ്കിലും കുറച്ചു ഷാംപൂ ചേർത്തു കൊടുക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കുക. ഇനി ഈ വെള്ളത്തിൽ നിങ്ങളുടെ കാലുകൾ മുക്കി വയ്ക്കണം. സ്ത്രീകളാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ നിങ്ങളുടെ കാലിൽ നെയിൽപോളിഷ് എങ്ങാനും ഇട്ടിട്ട് ഉണ്ടെങ്കിൽ നിങ്ങളുടെ കാല് മുക്കി വയ്ക്കുന്നതിനു മുൻപുതന്നെ ആ നെയിൽപോളിഷ് ഒക്കെ റിമൂവ് ചെയ്യണം.

നമ്മൾ ഇങ്ങനെ ഈ വെള്ളത്തിൽ കാലുകൾ മുക്കി വയ്ക്കുന്നത് നമ്മുടെ കാലുകളിൽ ഡെഡ് സ്കിൻ ഒക്കെ ഇളകുന്നതിനുവേണ്ടിയും അതുപോലെതന്നെ കാലൊന്ന് ക്ലീൻ ആവുന്നതിനും വേണ്ടിയിട്ടാണ്. 10 മിനിറ്റ് നേരം ഇങ്ങനെ വെക്കണം.