നെഞ്ചിന്റെ താഴെ വയറിന്‍റെ വലതുവശത്ത് ഈ ലക്ഷണം ഉണ്ടായിട്ടുണ്ടോ എപ്പോഴെങ്കിലും

അപ്പോൾ ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പിത്തസഞ്ചി സംബന്ധമായ അസുഖം ആണ്. പ്രധാനമായും പിത്തസഞ്ചിയിലെ കല്ലിന് കുറിച്ചാണ് ഡിസ്കസ് ചെയ്യാൻ പോകുന്നത്. സാധാരണയായി ആളുകൾ ഹോസ്പിറ്റലിൽ വന്നു പരാതി പറയുന്നത് ഒന്നുകിൽ ഒരു ദഹനക്കുറവ് ഈ ഗ്യാസിന്റെ ബുദ്ധിമുട്ട് കൂടുതൽ ആയിട്ട് ഏമ്പക്കം വരുന്നു അല്ലെങ്കിൽ പുളിച് തീകടുന്നു ഇങ്ങനെയുള്ള അസുഖം ആയാണ് സാധാരണയായി ഈ പിത്തസഞ്ചിയിലെ കല്ലുള്ള ആളുകൾ വരുന്നത്.

അപ്പോൾ ഇങ്ങനെയുള്ള പേഷ്യൻസ് ചില ആളുകൾക്ക് വയറുവേദനയും ആയിട്ട് വരാം. സാധാരണയായി ഇത് ഡയബറ്റിസ് ഉള്ളവർക്ക് ആണ് കാണുന്നത്. ഇത് കൂടുതലായും വണ്ണമുള്ള സ്ത്രീകൾ ആണ് കാണുന്നത്. കുട്ടികൾ ഒക്കെ ഉണ്ടായി കഴിഞ്ഞ് ഒരു 40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായും കാണുന്നത്.

വയറുവേദന ആയിട്ട് വരാം, ദഹനക്കുറവ് ആയിട്ട് വരാം അല്ലെങ്കിൽ ഒരു ശർദ്ദി ഇതൊക്കെയായിട്ടും വരാം. അതുകൂടാതെ ചിലർക്ക് മഞ്ഞപ്പിത്തം ആയിട്ടും വരാം അപ്പൊ ഇങ്ങനെയുള്ളവർക്ക് സാധാരണയായി ഒരു സ്കാൻ ചെയ്തു നോക്കും. ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കും. ചില ആളുകൾക്ക് പിത്തസഞ്ചിയിലെ കല്ല് അത് ചാടി മെയിൻ ട്യൂബിലേക് വരാം.

മെയിൻ ട്യൂബ് ലേക്ക് വന്ന ഈ കല്ല് അത് ബ്ലോക്ക് ചെയ്തു നമ്മുടെ ബയിൽ ഒപ്പ്ട്രാസ്റ്റഡ് ആയിട്ട് മഞ്ഞപ്പിത്തം ആയിട്ടും ഇത് ആൾക്കാരിൽ കാണാം. ചിലർക്ക് ഈ കല്ല് കാരണം ഇൻഫെക്ഷൻ വരാം. അത് സാധാരണ ഡയബറ്റിസ് ഒക്കെ ഉള്ളവർക്കാണ് നോർമൽ നമ്മൾ കാണുന്നത്. അതായത് പലതവണയായി അതിനകത്ത് ഇൻഫെക്ഷൻ വരാം. അങ്ങനെ ഉള്ളവർക്ക് ഭയങ്കരം ആയിട്ടുള്ള വയറു വേദന വരാം.