ഏതു തടി വെക്കാത്തവരും തടി വെക്കും ഇതൊന്നു ട്രൈ ചെയ്യുക

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ചില ആളുകളുടെ മനസ്സിൽ തോന്നുന്ന ഒരു കാര്യമാണ് ഞാൻ എന്തൊക്കെ ഭക്ഷണം കഴിച്ചാലും ഏതൊക്കെ രീതിയിൽ ഉള്ള പ്രോട്ടീൻ പൗഡർ കഴിച്ചാലും എത്രയൊക്കെ സപ്ലിമെന്റ് എടുത്തു എന്നു പറഞ്ഞാലും എനിക്ക് വണ്ണം വെക്കുന്നില്ല.

അതായത് ശരീരഭാരം കൂടുന്നില്ല എന്ന ഒത്തിരി ആളുകളുടെ ഒരു വിഷമം ആണ്.അപ്പോ ഈ വിഷമം എന്ത് ചെയ്യണം? എങ്ങനെയാണ് അതിന്റെ യഥാർത്ഥ കാരണം എന്താണ്? നമ്മളെ എങ്ങനെയാണ് അതിനെ ഫോളോ ചെയ്യേണ്ടത്? എന്നൊക്കെ ആണ് നമ്മുടെ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യുന്നത്.

ആദ്യം നമ്മൾ ഇതിന് ടിപ്സ് പറയുന്നതിനു മുൻപ് ആദ്യം നമ്മൾ അതിന്റെ കാരണം മനസ്സിലാക്കിയിരിക്കണം. എന്റെ ശരീരഭാരം കൂടാതതിന്റെ കാരണം എന്തൊക്കെയാണ്? ആദ്യത്തെ കാരണം എന്ന് പറയുന്നത് നമ്മുടെ പാരമ്പര്യമാണ്.

പാരമ്പര്യം എന്നു പറയുന്നത് നമ്മൾ എല്ലാവർക്കും അറിയാം നമ്മുടെ മാതാപിതാക്കൾക്ക് അല്ലെങ്കിൽ അവരുടെ അച്ഛനമ്മമാർക്ക് കുടുംബത്തിൽ ഒക്കെ വെയിറ്റ് കുറവുള്ള ആളുകൾ ശരീര ഭാരം കുറവുള്ള ആളുകളാണ് എന്നുണ്ടെങ്കിൽ അവർക്കും ആ ഒരു ശരീരപ്രകൃതമാണ് വരുന്നത്.