30 മിനിറ്റിൽ തന്നെ മുഖത്തെ കുഴികളും കുണ്ടുകളും, മുഖം ക്ലീൻ ആകുകയും മുഖം വെളുക്കുകയും ചെയ്യും

ഒരുപാട് പേർക്ക് ഉള്ള ഒരു സംശയമാണ് മുഖത്തെ കുഴികൾ എങ്ങനെ രൂപപ്പെടുന്നു എന്നുള്ളത്. ഇതു പൂർണമായും മാറാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്നും. ആദ്യം തന്നെ മുഖത്ത് എങ്ങനെയാണ് ഈ കുഴികൾ രൂപപ്പെടുന്നത് എന്ന് പറയാം. സാധാരണയായി ഓയിലി സ്കിൻ ഉള്ളവരിലാണ് ഈ പ്രശ്നം കൂടുതലും കണ്ടുവരുന്നത്.

നമ്മുടെ എല്ലാവരുടെയും മുഖത്ത് ചെറിയ ചെറിയ തുറന്നിരിക്കുന്ന സുഷിരങ്ങൾ ഉണ്ട്. എന്നാൽ അമിതമായി ഓയിലി ആയിട്ടുള്ള സ്കിന്നിൽ ഈ സുഷിരങ്ങളിൽ ഓയിൽ നിറയും അതുവഴി അത് വലുതാവുകയും ചെയ്യുന്നതുകൊണ്ടാണ് മുഖത്ത് ഇങ്ങനെയുള്ള വലിയ സുഷിരങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

ഉദാഹരണമായി പറഞ്ഞാൽ നമ്മൾ ഒരു ബലൂൺ വീർപ്പിക്കുന്നു എന്ന് വിചാരിക്കുക. ശേഷം അതിലെ കാറ്റ് അഴിച്ചുവിട്ടാലും അത് പഴയ രൂപത്തിൽ ആകില്ല. അതിനെ പഴയതിലും വലിപ്പമുണ്ടാകും. അതുപോലെ തന്നെയാണ് മുഖത്തെ സുഷിരങ്ങൾഉടെ അവസ്ഥയും. അതിൽ ഓയിൽ ഇറങ്ങിയതിനു ശേഷം അത് പുറത്തു പോയാലും പിന്നീടും സുഷിരങ്ങൾ വലുതായി കൊണ്ടിരിക്കും.

അപ്പോൾ ഈ പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി നമ്മുടെ മുഖത്ത് ഓൾറെഡി വന്നിട്ടുള്ള ഈ സുഷിരങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടി ഉള്ള വഴികൾ മാത്രം ചെയ്താൽ പോരാ അതോടൊപ്പം മുഖത്തെ ഓയിൽ പ്രൊഡക്ഷൻ ബാലൻസ് ചെയ്യുകയും വേണം. എന്നാൽ മാത്രമാണ് ഈ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂ. അപ്പോൾ ഇന്ന് നമുക്ക് ഈ രണ്ടു പ്രശ്നങ്ങളും എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം.