റേഷൻ കടയിൽ നിന്നും കിട്ടുന്ന അരി കൊണ്ട് പൊരി രണ്ട് സെക്കൻഡിൽ ഉണ്ടാക്കാം

ഹായ് ഫ്രണ്ട്സ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത് റേഷനരി കൊണ്ട് നമുക്ക് ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാം. ആരും ഇത് ചെയ്തിട്ടുണ്ടാവില്ല. അപ്പോൾ നമുക്ക് ഇപ്പോൾ ലോക്ക് ഡൗൺ ആണ് റേഷൻ അരി അപ്പോൾ 15 കിലോ വെച്ചു കൊടുക്കുന്നത് എല്ലാവരും വാങ്ങിച്ചിട്ടുണ്ട്. അപ്പോ ആ ഒരു അരി വെച്ചിട്ട് നമുക്ക് പൊരി ഉണ്ടാക്കാം.

പൂരപ്പറമ്പിൽ ഒക്കെ വരുന്ന പൊരി പിള്ളേർക്ക് ആണെങ്കിലും വലിയവർക്ക് ആണെങ്കിലും വളരെ ഇഷ്ടമാണ്. അപ്പൊ നമുക്ക് വീഡിയോ ലേക്ക് പോവാം. ഇപ്പോഴത്തെ അവസ്ഥയിൽ പുറത്തു പോകാൻ പറ്റില്ല അധികം സാധനങ്ങൾ ഒന്നും വാങ്ങിക്കാൻ പറ്റില്ല അപ്പൊ നമുക്ക് വീട്ടിൽ തന്നെയുള്ള ഇങ്ങനത്തെ സാധനങ്ങൾ ഉപയോഗിച്ച് വളരെ രസകരവും രുചികരവുമായ വിഭവങ്ങൾ ഉണ്ടാക്കാം.

അപ്പൊ നമുക്ക് ഇനി പൊരി എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുക എന്ന് നോക്കാം. അതിനു പ്രത്യേകിച്ച് അധികം ഒന്നും ആവശ്യമില്ല. ഒരു ചീനച്ചട്ടിയും പിന്നെ ഉപ്പും പിന്നെ നമ്മൾ എടുക്കുന്ന അരിയും ഉണ്ടെങ്കിൽ സംഭവം റെഡി. അപ്പൊ നമുക്ക് എത്ര പൊരി വേണോ അത്രയും അരി എടുക്കാം. കുറച്ച് എടുത്താൽ തന്നെ കുറെ പൊരി കിട്ടും ഇത് നല്ലോണം വികസിച്ചു വരും. അരികിലേക്ക് നമുക്ക് ഒരു കാൽസ്പൂൺ വെള്ളം ഒഴിച്ചു കൊടുക്കാം.

നമ്മൾ ഇവിടെ വെള്ളമൊഴിച്ചു കൊടുത്തിട്ടുണ്ട് അതിനുശേഷം ഇത് ഒന്ന് നന്നായി ഇളക്കുക. ഇനി ഉപ്പിട്ട് കൊടുക്കേണ്ട ആവശ്യമില്ല. നിങ്ങൾ ഉപ്പിന് പകരം മണൽ ഇട്ട് ഉണ്ടാക്കാം എന്നുണ്ടെങ്കിൽ ഉപ്പിട്ട മതി. ഞാൻ ഇവിടെ പൊരി ഉണ്ടാക്കിയെടുക്കുന്നത് ഉപ്പിൽ ആണ്.