വളരാത്ത ഏതു മുടിയും വളരും താരൻ എന്നന്നേക്കുമായി വിട്ടു മാറുകയും ചെയ്യും

മുടി ഒട്ടും സോഫ്റ്റ് അല്ല, മുടി പൊട്ടി പോകുന്നു, മുടി ചകിരിനാര് പോലെ ഇരിക്കുന്നു, മുടി ഒട്ടും വളരുന്നില്ല, മുടിക്ക് തീരെ ഉള്ളിൽ ഇല്ല, താരൻ ഉണ്ടാകുന്നത്, തലയിൽ വളരെയധികം ചൊറിച്ചിൽ അനുഭവപ്പെടുന്നു, മുടി പിളർന്നു പോകുന്നു എന്നിങ്ങനെ മുടിയെക്കുറിച്ച് പരാതി പറയുന്നവരാണ് ഒട്ടുമിക്ക എല്ലാവരും.

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഒരു ഹെയർ മാസ്ക് ആണ്. ഈ ഹെയർ മാസ്റ്റർ നമ്മളിപ്പോൾ മുകളിൽ പറഞ്ഞ എല്ലാ പ്രശ്നങ്ങളെയും പരിഹരിച്ച് മുടി നല്ല തിക്ക് ആയിട്ട് വളരുന്നതിന് സഹായിക്കും. അപ്പോൾ ഈ ഹെയർ മാസ്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്നും എന്തൊക്കെയാണ് ഇതിന്റെ ചേരുവകൾ എന്നും നമുക്ക് നോക്കാം.

നിങ്ങൾ ഈ വീഡിയോ കാണുന്നവർ ഇതിന്റെ ചേരുവകളും, ഇത് തയ്യാറാക്കേണ്ട വിധം, ഉപയോഗിക്കേണ്ട വിധം എല്ലാം കൃത്യമായിട്ട് തന്നെ മനസ്സിലാക്കുന്നതിനുവേണ്ടി ഇട്ട ഈ വീഡിയോ മുഴുവൻ ആയിട്ടും കാണാൻ ശ്രമിക്കുക. അപ്പോൾ ഈ ഹെയർ മാസ്ക് തയ്യാറാക്കേണ്ടത് ആദ്യം വേണ്ടത് കുറച്ച് കടുക് ആണ്. അപ്പോൾ ഈ കടുക് ഒരു പാത്രത്തിൽ ഇട്ട് അതിനുശേഷം ഇത് എടുത്ത് നന്നായി മിക്സിയിലിട്ട് പൊടിച്ചെടുക്കുക.

ഞാൻ ഇവിടെ ഇപ്പോൾ കടുക് നന്നായി പൊടിച്ച് എടുത്തിട്ടുണ്ട്. ഈ കടുക് ഒരു മൂന്ന് സ്പൂൺ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഇതിലേക്ക് രണ്ട് സ്പൂൺ കറ്റാർവാഴ ജെല് ചേർക്കുക. അഥവാ നിങ്ങളുടെ അടുത്ത് ഫ്രഷ് കറ്റാർവാഴ ഉണ്ടെങ്കിൽ അതിന്റെ ജെല്ല് എടുത്ത് മിക്സിയിൽ അടിച്ചത് ചേർക്കുക.