ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങൾ അവഗണിച്ചാൽ നിങ്ങൾ ഒരു ഷുഗർ രോഗിയായി മാറും

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഇന്ന് ഒത്തിരിയേറെ ആളുകൾക്ക് പ്രമേഹം എന്നു പറയുന്നത് കോമൺ ആയിട്ട് വരികയാണ്. നമ്മൾ എവിടെ നോക്കിയാലും ഏതു വീട്ടിലെ എടുത്ത് നോക്കിയാലും ആർക്കെങ്കിലുമൊക്കെ പ്രമേഹമുണ്ട്. പക്ഷേ ഇതൊക്കെ നമ്മൾ വന്നു കഴിഞ്ഞതിനുശേഷം ആണ് അറിയുന്നത്.

അല്ലെങ്കിൽ എന്തെങ്കിലും കോംപ്ലിക്കേഷൻസ് ഉണ്ടാവുമ്പോഴാണ് നമ്മൾ അത് അറിയുന്നത് അയ്യോ പ്രമേഹം ഉണ്ടായിരുന്നു എന്ന്. നമ്മൾ ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ അന്നേരമാണ് നമ്മുടെ ഷുഗർ ഉണ്ടെന്ന് അറിയുന്നത്. പിന്നെ അതിനുള്ള മെഡിസിൻസ് ആയി കാര്യങ്ങൾ ആയി അങ്ങനെ പോകുന്നു. പക്ഷേ നമുക്ക് പ്രമേഹം വരാതിരിക്കാൻ ആയിട്ട് നോക്കാൻ പറ്റും.

ഈ പ്രമേഹം വരുന്നതിനു മുൻപ് തന്നെ നമ്മുടെ ശരീരം കുറച്ച് സിംപ്റ്റംസ് കാണിക്കും. ആ സിംടോംസ് മനസ്സിലാക്കിയാൽ തന്നെ നമുക്ക് ഏകദേശം ഒരു ഐഡിയ കിട്ടും. ഓക്കേ എനിക്ക് പ്രമേഹത്തിന് പ്രശ്നങ്ങൾ വരാൻ തുടങ്ങുന്നു എന്നുള്ള ഒരു ഐഡിയ കിട്ടും.

അങ്ങനെ വരുമ്പോഴേക്കും നമ്മൾ ചെറിയ ചെറിയ വേരിയേഷൻ വരുത്താൻ നോക്കുകയാണെങ്കിൽ നമ്മുടെ ജീവിത ശൈലിയിലും ഭക്ഷണ ശൈലിയിലും ഒക്കെ മാറ്റം വരുത്തുവാൻ പറ്റുകയാണെങ്കിൽ നമുക്ക് പ്രമേഹത്തിന് ബുദ്ധിമുട്ടുകൾ ശരീരത്തിൽ ഇല്ലാതെതന്നെ നമുക്കൊരു മരുന്നോ ചികിത്സയോ എടുക്കാതെ തന്നെ നമുക്ക് മുന്നോട്ടു പോകാൻ പറ്റും.