കൊഴുപ്പ് ഉരുക്കി കളയാനും ശരീരത്തില്‍ എത്ര കൊഴുപ്പ് ഉണ്ട് എന്ന് തിരിച്ചറിയാനും

നമസ്കാരം ഇന്ന് ഞാൻ നിങ്ങളുടെ മുൻപിൽ വന്നിരിക്കുന്നത് വളരെ പ്രധാനം അർഹിക്കുന്ന ഒരു ടോപ്പിക്ക് ആയിട്ടാണ്. ഒരു മെഡിക്കൽ ഓ പി ഇൽ കടന്നുവരുന്ന ഒരു രോഗിക്ക് ഉണ്ടാകുന്ന പ്രധാനപ്പെട്ട ഒരു ചോദ്യം എന്താണെന്ന് വെച്ചാൽ ഡോക്ടറെ ശരീരഭാരം ഇപ്പോൾ ഇടയായി വളരെയധികം വർദ്ധിക്കുന്നുണ്ട്.

ഞാൻ ആഹാരം വളരെ ക്രമീകരിക്കുന്നു അല്ലെങ്കിൽ എക്സസൈസ് എല്ലാം ചെയ്യുന്നു. എങ്കിലും എന്റെ വെയിറ്റ് നിയന്ത്രണത്തിന് അപ്പുറമായി കൂടിക്കൊണ്ടിരിക്കുന്നു. പനി ആയിട്ട് വന്നാലും ചുമ ആയിട്ട് വന്നാലും എല്ലാവർക്കും ഉണ്ടാകുന്ന ഒരു പരാതിയാണ് വെയിറ്റ് കൂടുന്നത്.

ഈ പരാതി പലപ്പോഴായി കേട്ടുകഴിഞ്ഞപ്പോൾ ഈ പരാതിയെ എങ്ങനെ അഡ്രസ് ചെയ്യും എന്നുള്ള ഒരു ചോദ്യം എല്ലാവരുടെയും മനസ്സിൽ ഉള്ളതുകൊണ്ടാണ് ഈ ടോപ്പിക്ക് മായി ഇന്ന് നിങ്ങളുടെ മുൻപിൽ വന്നിരിക്കുന്നത്.

അപ്പോൾ വെയിറ്റ് അല്ലെങ്കിൽ ശരീരത്തിന്റെ ഭാരം എന്താണ് നമ്മളെ സൂചിപ്പിക്കുന്നത് അത് എന്താണ്? അമിതഭാരം അല്ലെങ്കിൽ ഓവർ വൈറ്റ് അല്ലെങ്കിൽ അമിതവണ്ണം അല്ലെങ്കിൽ ഒബിസിറ്റി രണ്ടും ശരീരത്തിനും ആരോഗ്യത്തിനും വളരെയധികം ദോഷം ചെയ്യുന്ന ഘടകങ്ങളാണ്. ഒരുപരിധിവരെ ഓവർ വെയിറ്റ് ഉള്ള ആൾക്കാർ മുൻപോട്ടു പോകുമ്പോഴാണ് ഒബീസിറ്റി അമിതവണ്ണം എന്ന കാര്യത്തിലേക്ക് എത്തുന്നത്.