ഈ അനുഭവം ഉണ്ടായിട്ടുണ്ടോ ഉറങ്ങാൻ കിടക്കുമ്പോ

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഉറക്കം എന്ന ഒരു വിഷയത്തെ കുറിച്ചാണ്. നമ്മൾ ഉറക്കത്തെക്കുറിച്ച് ഒത്തിരിയേറെ കാര്യങ്ങൾ കേട്ടിട്ടുണ്ട് കാരണം ഒത്തിരിയേറെ ആളുകൾക്ക് ഉറക്കം കിട്ടാറില്ല രാത്രി കുറെ നേരം ഇരുന്ന് ആലോചിക്കും… ഇനിയിപ്പോ എന്താണ്… എന്നൊക്കെ..

10 മണിക്ക് കിടന്നാലും ഇനിയിപ്പോ 12 മണി 1 മണി ഒക്കെ ആകുമ്പോഴാണ് അവർക്ക് ഉറക്കം വരുന്നത്. ഇനിയിപ്പോ ഉറക്കം വന്നാലോ ആകെ ഒന്നോ രണ്ടോ മണിക്കൂർ ഒറക്കം വരും. എവിടെയെങ്കിലും എന്തെങ്കിലും ഒരു സൗണ്ട് കേട്ട് അപ്പൊ തന്നെ ഉണരുന്ന ആളുകളുണ്ട്. ഇനി ചില ആളുകളിൽ എങ്ങനെയാണെന്ന് പറഞ്ഞാലേ രാത്രി ഉറക്കം ഒന്നുമില്ല.

ഇങ്ങനെ തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടക്കാറുണ്ട് എന്നാൽ പകൽ ആവുമ്പോഴേക്കും എവിടെയെങ്കിലും ഇരുന്നാൽ അവിടെ ഇരുന്ന് ഉറങ്ങും. കോളേജിൽ പോകുന്നവർ ആണെങ്കിൽ അവിടെയിരുന്നു ഉറങ്ങും. അങ്ങനെ കുറേ കണ്ടീഷൻസ് വരാറുണ്ട്.

ഞാനിപ്പോ ഈ ഉറക്കത്തെക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഇവിടെ ഒരു പേഷ്യൻറെ കാണാൻ വന്നിരുന്നു കാണാൻ വന്ന സമയത്ത് വളരെ സന്തോഷത്തോടെ അയാൾ സംസാരിക്കുകയാണ് അത്രയും അധികം സന്തോഷത്തിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അയാൾ ഉറങ്ങിപ്പോയി. നേരെ സംസാരിച്ചുകൊണ്ടിരിക്കുന്നു ഒരാളെ സഡൻ ആയിട്ട് ഉറങ്ങിപ്പോയി.