നെഞ്ചെരിച്ചില്‍ ,ഗ്യാസ് ഉണ്ടായിട്ടുള്ളവര്‍ ഈ വീഡിയോ കാണാതെ പോകരുത്

നെഞ്ചരിച്ചിൽ അഥവാ ഗ്യാസ് ബെൻ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ്.ജീവിതത്തിലൊരിക്കലെങ്കിലും നെഞ്ചരിച്ചിൽ വന്നിട്ടില്ലാത്ത ആളുകൾ വളരെ കുറവായിരിക്കും. എന്താണ് നെഞ്ചരിച്ചൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ ശരീരത്തിൽ നെഞ്ചിനെ നടുക്ക് മധ്യത്തിൽ ആയിട്ട് വരുന്ന എരിച്ചിൽ അല്ലെങ്കിൽ ബേണിങ് അല്ലെങ്കിൽ പുകച്ചിൽ പോലെയുള്ള ഒരു സെൻസേഷൻ ആണ് നെഞ്ചിരിച്ചൽ എന്ന് പറയുന്നത്.

ചില ആളുകൾക്ക് നെഞ്ചിലെ മധ്യത്തിൽ നിന്ന് തൊണ്ടയിലേക്ക്യോ നെഞ്ചിന് ഇടതുവശത്തേക്ക്യോ കൈകളിലേക്ക്യോ വരാവുന്നതാണ്. പലപ്പോഴും അതിനെ പുളിച്ചുതികട്ടൽ, ഗ്യാസ് എന്നെല്ലാം വിളിക്കാറുണ്ട്. എന്താണ് നെഞ്ചെരിച്ചിലിന് കാരണമാകുന്നത് എന്ന് നമുക്ക് നോക്കാം.

സാധാരണയായി നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ അത് വായിൽ നിന്ന് തൊണ്ടയിലേക്ക് വന്നു അന്നനാളത്തിൽ കൂടി ആമാശയത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യാറുള്ളത്. അന്നനാളത്തിൽ നിന്ന് ആമാശയത്തിലേക്ക് ഉള്ള വഴി എന്ന് പറയുന്നത് വൺവേ ആണ്. അത് അന്നനാളത്തിൽ നിന്ന് ആമാശയത്തിലേക്ക് മാത്രമേ ഫുഡ് പോകുകയുള്ളൂ.

തിരിച്ച് ആമാശയത്തിൽ നിന്ന് അന്നനാളത്തിലേക്ക് വരില്ല. നമ്മുടെ ശരീരം ഇത് സാധ്യമാകുന്നത് ആമാശയത്തെയും അന്നനാളത്തിലെ യും ഇടയിലുള്ള സ്പിൻ ചർ വഴിയാണ്. അതൊരു ഭാഗത്തേക്ക് മാത്രമാണ് പ്രവേശനം സാധ്യമാകുകയുള്ളൂ.