ഈ വലിയ തലവേദന അങ്ങനെ മാറിക്കിട്ടും മീൻ വെട്ടുന്ന വീട്ടമ്മമാരുടെ: വീഡിയോ കാണാം

ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരു കൊച്ചു ടിപ്പ് ആയിട്ടാണ്. നമ്മുടെ വീടുകളിൽ ഒക്കെ നിന്ന് എല്ലാം കഴുകി കഴിഞ്ഞു വൃത്തിയാക്കി കഴിയുമ്പോഴേക്കും നമ്മുടെ കൈ എത്ര കഴുകിയാലും അതിൽ നിന്നുള്ള ഒരു മണം പോകത്തില്ല. അപ്പോ ഇന്ന് ഞാൻ ആ മണം പെട്ടെന്ന് പോകാനുള്ള ഒരു കൊച്ചു സൂത്രം ആയിട്ടാണ് വന്നിരിക്കുന്നത്.

അപ്പോൾ അതിന് ആദ്യം ചെയ്യേണ്ടത് നമ്മൾ മീൻ ഒക്കെ കഴുകി വെടി വൃത്തിയാക്കിയതിനുശേഷം നമ്മളെ കൈ ഒന്ന് ആദ്യം ഹാൻവാഷ് വെച്ചിട്ട് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ചിട്ട് നന്നായിട്ട് ഒന്ന് കഴുക്. നിങ്ങൾ എങ്ങനെയാണ് നോർമൽ കഴുകാറ് അത് വെച്ചിട്ട് ഒന്ന് കഴുകുക. ഞാൻ ഇപ്പോൾ ഇവിടെ ഹാൻവാഷ് ആണ് എടുത്തിരിക്കുന്നത്. എന്നിട്ട് ചുമ്മാ അങ്ങ് കഴുകിയാൽ പോരാ ട്ടോ.

നമ്മുടെ കയ്യിലെ വിരലുകളുടെ ഇടയിൽ നഖത്തിനിടയിൽ ഒക്കെ നന്നായിട്ട് ഒന്ന് ഇച്ചിരി സമയം എടുത്തിട്ട് ഒരു… ഒരു മിനിറ്റോളം സമയം എടുത്തിട്ട് നന്നായിട്ട് തന്നെ ഒന്ന് കഴുകി എടുക്കാം. അപ്പോ ഞാൻ നന്നായി കഴുകിയതിനു ശേഷം വെള്ളം ഉപയോഗിച്ച് കൈയൊക്കെ നന്നായി വൃത്തിയാക്കി യിട്ടുണ്ട്.

അതിനുശേഷം ഉണങ്ങിയ തുണികൊണ്ട് നമ്മുടെ കൈ ഒക്കെ നന്നായിട്ട് തുടച്ചെടുക്കുക. മീൻ മണം ഇങ്ങനെ ചെയ്യുന്നതുകൊണ്ട് പോകുന്നതല്ല. അതുകൊണ്ട് നമ്മൾ എടുക്കുന്ന തുണി അത് മനസ്സിൽ വിചാരിച്ചു വേണം എടുക്കാൻ ചെലപ്പോ നമ്മുടെ കൈകഴുകി എന്നു പറഞ്ഞാലും നമ്മുടെ കയ്യിലുള്ള ആ ഒരു സ്മെല് തുണിയിൽ പിടിക്കും.