വിളക്ക് വെട്ടി തിളങ്ങും ഇങ്ങനെ ചെയ്താൽ: വീഡിയോ കാണാം

ഹായ് ഫ്രണ്ട്സ് നിങ്ങൾക്ക് ഏവർക്കും പുതിയൊരു വീഡിയോ യിലേക്ക് സ്വാഗതം. ഞാൻ നിങ്ങളുടെ മുൻപിൽ വന്നിട്ടുള്ളത് ഒരു അടിപൊളി ടിപ്പും ആയിട്ടാണ്. അത് എന്താണെന്ന് വെച്ചാൽ നമ്മുടെ വീട്ടിലുള്ള ഈ ഓട്ടുപാത്രങ്ങൾ, നിലവിളക്ക് ഇവയൊക്കെ പുതിയത് പോലെ വെട്ടി തിളങ്ങുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.

ഇതിനായി ആദ്യം തന്നെ ഒരു വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് നമുക്ക് ഇതിലുള്ള എണ്ണയൊക്കെ വൃത്തിയായി തുടയ്ക്കാം. നിങ്ങളെ കാണിക്കാനായി ഞാനത് കുറച്ചുദിവസം കഴുകാതെ വെച്ചിട്ടുണ്ടായിരുന്നു. അപ്പോഴല്ലേ നിങ്ങൾക്ക് അതിന്റെ മാറ്റം മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. എന്റെ അമ്മയൊക്കെ പണ്ട് ഓടിന്റെ കഷണങ്ങൾ ഒക്കെ പൊളിച്ചെടുത്ത് ഇത് വൃത്തിയാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

അതുപോലെതന്നെ ചാരം ഉപയോഗിച്ചും പിന്നെ ഡിഷ് വാഷ് അങ്ങനെ പലതും ഉപയോഗിച്ച് ഞാൻ ഈ വിളക്കുകൾ ഒക്കെ വൃത്തിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അതിൽ നിന്നൊക്കെ എനിക്ക് വളരെ നന്നായിട്ട് തോന്നിയ ഒരു ടിപ്പ് ആണിത്. ഇപ്പോൾ ഒക്കെ കൈവേദന കഴുത്തുവേദന അങ്ങനെയുള്ള വേദനകൾ ആയിട്ട് ബുദ്ധിമുട്ടുന്നവരാണ് ഏറെയും അപ്പോൾ അവർക്ക് ഒന്നും അധികം സ്ട്രെയിൻ കൊടുക്കാതെ എങ്ങനെയാണ് ഇതു വൃത്തിയാക്കുക എന്ന് നമുക്ക് നോക്കാം.