ബാത്‌റൂമിലെ വലിയൊരു പ്രശ്നം ഒഴിവാക്കാൻ: വീഡിയോ കാണാം

എല്ലാവർക്കും നമസ്കാരം നമ്മുടെ വീട്ടിലെ ബാത്റൂമുകളിൽ സ്റ്റോറേജ് സ്പേസ് കുറവാണെങ്കിൽ നമുക്ക് സാധനങ്ങളൊക്കെ വെക്കാൻ ആയിട്ട് ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. ഷാംപൂ ബോട്ടിൽ ചിലപ്പോ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ വെക്കാനായി ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. ചിലപ്പോൾ സ്ഥലം ഉണ്ടാവാറില്ല. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിനൊരു പരിഹാരവും ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. നമ്മൾ ഇന്നൊരു ഹാങ്ങർ ഉപയോഗിച്ചിട്ട് അതിനൊരു പരിഹാരം കാണാൻ പോവുകയാണ്.

അപ്പോൾ ഞാൻ ഇവിടെ ഒരു പഴയ ഹാങ്ങർ എടുത്തിട്ടുണ്ട്. ശരിക്കും രണ്ട് ഹാങ്ങർ നമുക്ക് വേണം. ഇനിയിപ്പോ ഒരെണ്ണം ഉള്ളൂ എങ്കിൽ അത് വെച്ച് നമുക്ക് ചെയ്യാവുന്നതാണ്. ഇനി നമുക്ക് വേണ്ടത് ഒരു ബാസ്ക്കറ്റ് ആണ്. അപ്പോ ഞാൻ ഒരു ബാസ്കറ്റ് എടുത്തിട്ടുണ്ട്. ഈ ബാസ്ക്കറ്റിൽ ചെറിയ ചെറിയ ഹോൾസ് പോലെയുണ്ട്. അപ്പോൾ അങ്ങനെയുള്ള ബാസ്ക്കറ്റ് എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്.

ഇനി അങ്ങനെ ഹോളുകൾ ഒന്നും ഇല്ലെങ്കിൽ ആ ബാസ്ക്കറ്റിൽ നമ്മൾ ഒരു നാല് ഹോൾ ഇട്ടു കൊടുത്താൽ മതിയാകും. ഈ നമുക്ക് ആവശ്യമുള്ളത് നൂലാണ് കുറച്ച് നല്ല കട്ടിയുള്ള നൂല് വേണം. അപ്പൊ ഈ മൂന്നു സാധനങ്ങൾ മാത്രം മതി നമുക്ക് ബാത്റൂമിൽ ഷാംപൂ ബോട്ടിൽ ഒക്കെ വെക്കാൻ ആയിട്ടുള്ള സ്റ്റോറേജ് യൂണിറ്റ് ഉണ്ടാക്കാൻ