വീട്ടിലിരുന്ന് തന്നെ ഉയർന്ന രക്തസമ്മർദ്ദം ഒഴിവാക്കാം: വീഡിയോ കാണാം

ഇന്ന് മിക്ക വീടുകളിലും ഒരാൾക്കെങ്കിലും ഉള്ള പ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം. ബിപി അഥവാ ഹൈപ്പർടെൻഷൻ. ഉയർന്ന രക്തസമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാം ഉയർന്ന രക്തസമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാം? മരുന്നിനൊപ്പം മറ്റെന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? അതുപോലെ വീട്ടിൽ തന്നെ ചെയ്യാവുന്ന കുറച്ച് കാര്യങ്ങളെ കുറിച്ചും എന്തെല്ലാമാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ചും ആണ് നമ്മുടെ ഇന്നത്തെ വീഡിയോ.

പണ്ടുകാലത്ത് ഉയർന്ന രക്തസമ്മർദം എന്നത് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഒന്നായിരുന്നു. എന്നാൽ ഇന്ന് ചെറുപ്പക്കാരിലും 20, 25 പ്രായം മുതൽ തന്നെ ഹൈ ബിപി അഥവാ ഹൈപ്പർടെൻഷൻ കാണാറുണ്ട്. 120/80 എന്നാണ് നോർമൽ ബിപിയുടെ അളവായി പറയപ്പെടുന്നത്. ഹൈപ്പർ ടെൻഷൻ അഥവാ രക്താതിസമ്മർദം പ്രധാനമായും രണ്ടുതരത്തിലുണ്ട്. പ്രൈമറി ഹൈപ്പർ ടെൻഷൻ അതുപോലെ സെക്കൻഡറി ഹൈപ്പർ ടെൻഷൻ.

പാരമ്പര്യമായി അതല്ലെങ്കിൽ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ക്രമേണ ഉയർന്നു വരുന്ന രക്തസമ്മർദ്ദത്തെ ആണ് പ്രൈമറി ഹൈപ്പർ ടെൻഷൻ എന്നുപറയുന്നത്. മറ്റെന്തെങ്കിലും അസുഖങ്ങൾ കാരണം ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാവുകയാണെങ്കിൽ ഇതിനെ സെക്കൻഡറി ഹൈപ്പർ ടെൻഷൻ എന്നാണ് പറയുന്നത്.