ഫാറ്റിലിവര്‍ വരരുത് എന്നും മാറണം എന്നും ആഗ്രഹിക്കുന്നവര്‍: വീഡിയോ കാണാം

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ ജീവിതശൈലിയുടെ ഭാഗമായിട്ട് നമുക്കുണ്ടാകുന്ന ഒരു ആരോഗ്യപ്രശ്നമാണ് കരൾ വീക്കം അതായത് ഫാറ്റി ലിവർ. ഫാറ്റി ലിവർ എന്ന പേര് നമുക്ക് ഒത്തിരി പേർക്കറിയാം. കാരണം സ്ഥിരമായിട്ട് നമ്മൾ കേൾക്കുന്നതാണ്. ഏതെങ്കിലുമൊരു അള്ട്രാസൗണ്ട് സ്കാൻ ചെയ്യാൻ പോകുമ്പോഴോ അല്ലെങ്കിൽ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യാൻ പോകുമ്പോഴോ… നമുക്ക്… നിങ്ങൾക്ക് കരൾവീക്കം ഉണ്ട്. പക്ഷേ അതിന്റെ കൂടെ പറയുന്ന ഒരു കാര്യം.

ആ കുഴപ്പമില്ല അത് അങ്ങോട്ട് പൊക്കോളും.. സാരമില്ല… അതിപ്പോ എല്ലാവർക്കും ഉള്ളതാണ്.. എന്നുള്ള രീതിയിലാണ് ഭൂരിഭാഗം ആളുകളും പറയുന്നത് കേൾക്കാറുള്ളത്. പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം. കരൾവീക്കം എന്നുപറയുന്നത് അത് അങ്ങനെ മാത്രം ആയിട്ടുള്ള ഒരു കാര്യമല്ല. അത് ഫാറ്റി ലിവർ, ഫാറ്റിലിവർ ഗ്രേഡ് വൺ, ഗ്രേഡ് ടു, ഗ്രേഡ് ത്രീ പിന്നെയുള്ളത് സിറോസിസ് പിന്നെയുള്ളത് ക്യാൻസർഎസ് കണ്ടീഷൻസ്. അങ്ങനെയാണ് അങ്ങനെയാണ് ഇതിന്റെ സ്റ്റേജുകളിൽ കിടക്കുന്നത്. അപ്പോൾ നമ്മൾ നോക്കുമ്പോ.

ഫാറ്റിലിവർ കുഴപ്പമില്ല എന്നു പറഞ്ഞു വിടുന്ന ഒരു കാര്യമല്ല. പക്ഷേ ഇത് എങ്ങനെയാണ് നമുക്ക് ഒന്ന് കണ്ടുപിടിക്കാൻ പറ്റുന്നത്? നമ്മുടെ മലയാളികളെ തന്നെ എടുത്തു നോക്കി കഴിഞ്ഞാൽ റോഡിലൂടെ നടന്നു പോകുന്ന ഒരു നൂറു പേരെ അങ്ങ് എടുക്കുക എന്നിട്ട് അവർക്ക് അൾട്രാ സൗണ്ട് സ്കാൻ ചെയ്തു കഴിഞ്ഞാൽ കുറഞ്ഞത് ഒരു 70 പേർക്ക് എങ്കിലും ഈ ഫാറ്റിലിവർ പ്രശ്നമുണ്ടാകും. അപ്പോൾ എന്തുകൊണ്ടാണ് നമുക്ക് ഇങ്ങനെയുള്ള ഒരു പ്രശ്നമുണ്ടാകുന്നത് പ്രത്യേകിച്ചും മലയാളികളിൽ. അപ്പോ.. അതിനുള്ള കാരണങ്ങൾ പലതുമുണ്ട്. അതെല്ലാം ആണ് നമ്മൾ ഇന്നത്തെ ഒരു വീഡിയോയിൽ നോക്കാൻ പോകുന്നത്