കറിവേപ്പ് വളരാൻ കിടിലൻ വഴി: വീഡിയോ കാണാം

ഇന്ന് നമ്മൾ ഇവിടെ ചെയ്യാനായിട്ട് പോകുന്നത് നമ്മുടെ വീട്ടിലുള്ള കറിവേപ്പ് എങ്ങനെ നമ്മൾ നന്നായി താഴ്ച വളർത്താം എന്നതിനെക്കുറിച്ചാണ്. ഇതുപോലെ വീട്ടിലുള്ള കറിവേപ്പ് ആണ്. ഇത് നന്നായി തന്നെ വളർന്നു വന്നിട്ടുണ്ട്. ഇതിന്റെ ഇലകൾ ഒന്നും യാതൊരുവിധ കേടുപാടുകളും ഇല്ല. അപ്പോൾ ഞാൻ ഇവിടെ ഇതിനായി ഉപയോഗിച്ച് വളം എന്താണെന്നാണ് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ചെറിയ ഒരു വീഡിയോ ആണ്. ഒത്തിരി പേര് നമ്മുടെ അടുത്ത് ചോദിച്ചു വീട്ടിലുള്ള കറിവേപ്പ് എങ്ങനെ തഴച്ചു വളർത്താം എന്നത്.

കറിവേപ്പ് നടുന്ന സമയത്ത് എന്തെല്ലാമാണ് നാം ശ്രദ്ധിക്കേണ്ടത് എന്നും. അപ്പോൾ നമുക്ക് നേരെ വീഡിയോ ലേക്ക് കടക്കാം. നമുക്ക് ഇവിടെ ആവശ്യമായിട്ടുള്ളത് കടലപ്പിണ്ണാക്ക് ആണ്. അത് നമ്മൾ ഒരു കിലോ വാങ്ങുക. ഇത് നമ്മൾ ഒരുമാസത്തേക്ക് വേണ്ടിയിട്ടാണ് ചെയ്യാൻ പോകുന്നത്.

അപ്പം നമ്മൾ എവിടെ 250ഗ്രാം കടലപ്പിണ്ണാക്ക് എടുത്തിട്ടുണ്ട്. ഇനി നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കാൻ ആയിട്ടുള്ളത് കഞ്ഞിവെള്ളം ആണ്. അത് തലേദിവസത്തെ കഞ്ഞിവെള്ളം ആണെങ്കിൽ ഏറ്റവും നല്ലത്. ഒരു മൂന്നു ഗ്ലാസ് കഞ്ഞിവെള്ളം നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുക.

കറിവേപ്പില തഴച്ചു വളരാൻ വേണ്ടിയുള്ള ഏറ്റവും നല്ല വളമാണ് നമ്മളിവിടെ പറഞ്ഞത്. ഇലകളിൽ ഉണ്ടാകുന്ന പൂപ്പൽ മാറാൻ ഇലകൾ കേടുവരാതിരിക്കാൻ കഞ്ഞിവെള്ളം തെളി ആയതു ഒഴിക്കുക.